Advertisment

മൂന്നു മാസം ഒഹെയര്‍ വിമാനത്താവളത്തില്‍ മാസ്ക്ക് ധരിച്ചു ഒളിച്ചു കഴിഞ്ഞ ആള്‍ അറസ്റ്റില്‍

New Update

ചിക്കാഗോ: ഓ ഹെയര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷിത പ്രദേശത്ത് മൂന്ന് മാസത്തോളം ഒളിച്ച് താമസിച്ചതിന് ഒരാളെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. കാലിഫോര്‍ണിയ സ്വദേശിയായ ആദിത്യ സിംഗാണ് ഒക്ടോബര്‍ 19 മുതല്‍ ചിക്കാഗോയിലെ വിമാനത്താവളത്തില്‍ ഒളിച്ച് താമസിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

Advertisment

publive-image

ഒക്ടോബര്‍ 19 ന് ലോസ് ഏഞ്ചല്‍സില്‍ നിന്ന് എത്തിയ ആദിത്യ സിംഗ് പിന്നീട് വിമാനത്താവളത്തില്‍ ഒളിച്ചു താമസിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രണ്ട് എയര്‍പോര്‍ട്ട് ജീവനക്കാരാണ് ഇയാളെ കണ്ടെത്തിയത്. ഒക്ടോബര്‍ 26 ന് മോഷണം പോയതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള എയര്‍പോര്‍ട്ട് ഐഡി ബാഡ്ജ് ധരിച്ചാണ് സിങ്ങിനെ കണ്ടെത്തിയത്. സിംഗിനെ തടഞ്ഞുവെച്ച ജീവനക്കാര്‍ പിന്നീട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ പോലീസ് വീമാനത്താവളത്തില്‍ അനുമതിയില്ലാതെ പ്രവേശിച്ചതിന് ക്രിമിനല്‍ അതിക്രമമെന്ന വകുപ്പ് ചുമത്തിയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. അതേസമയം വീമാനത്താവളത്തില്‍ ഒളിച്ച് താമസിച്ചതിന് കാരണം ചോദിച്ചപ്പോള്‍ കോവിഡ് കാരണം നാട്ടിലേക്ക് പോകാന്‍ ഭയമുള്ളതിനാലാണ് എയര്‍പോര്‍ട്ടില്‍ താമസിച്ചതെന്നായിരുന്നു സിംഗിന്റെ മറുപടി. ആയിരം ഡോളര്‍ കെട്ടിവെച്ച് സിംഗിന് ഒടുവില്‍ കോടതി ജാമ്യം അനുവദിച്ചു.

arrest
Advertisment