ഹര്‍ത്താല്‍ ദിനത്തില്‍ മൂന്നുബിജെപി പ്രവര്‍ത്തകരെ വാടാനപ്പള്ളിയില്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം: രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായി

ന്യൂസ് ബ്യൂറോ, കൊച്ചി
Saturday, January 12, 2019

ചാവക്കാട്: ശബരിമല കര്‍മസമിതിയുടെ ഹര്‍ത്താല്‍ ദിനത്തില്‍ വാടാനപ്പള്ളിയില്‍ ബിജെപി പ്രവര്‍ത്തകരായ മൂന്നു പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടു എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍.

ഹര്‍ത്താല്‍ ദിനത്തില്‍ വാടാനപ്പള്ളി ഗണേശമംഗലത്തെ റൈസ് ബൗള്‍ ഹോട്ടലിനു സംരക്ഷണം നല്‍കാനായി എത്തിയ എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ ഹര്‍ത്താല്‍ അനുകൂലികളായ ബിജെപി.

പ്രവര്‍ത്തകരുമായി ഏറ്റുമുട്ടുകയും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ബിജെപി പ്രവര്‍ത്തകര്‍കരായ ശ്രീജിത്ത്, സുജിത്, രതീഷ് എന്നിവര്‍ക്ക് വെട്ടേല്‍ക്കുകയുമായിരുന്നു.

തളിക്കുളം കൊപ്രക്കളം കള്ളിപ്പറമ്പില്‍ ഷാഹിന്‍, വാടാനപ്പള്ളി ബീച്ച് അറക്കവീട്ടില്‍ റഹ്മത്തലി എന്നിവരെയാണ് വലപ്പാട് സിഐ ഷൈജു, വാടനപ്പള്ളി എസ്ഐ എം കെ രമേഷ്, എസ്ഐ മുഹമ്മദ് റാഫി, സീനിയര്‍ സിപിഒമാരായ സുനില്‍, ഹബീബ്, സിപിഒമാരായ ഷിജു, ബിനു, ജയേഷ്, വിനോഷ്, മാഹിന്‍, സുമേഷ്, സിനോയ്, ബബിന്‍ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്തത്.

ഷാഹിന്‍ പൊന്നാനി ചമ്രവട്ടത്തു നിന്നും റഹ്മത്തലിയെ ചാവക്കാട് പുത്തന്‍കടപ്പുറത്തു നിന്നുമാണ് അറസ്റ്റിലായത്. കേസില്‍ എട്ടു എസ്ഡിപിഐ പ്രവര്‍ത്തകരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

×