Advertisment

ബൈക്ക് ഓടിക്കുന്നതിനിടെ മൊബൈല്‍  ഫോണില്‍ ടിവി സീരിയല്‍ കണ്ടു; യുവാവിനെ പൊലീസ് പിടികൂടി

New Update

ചെന്നൈ: ബൈക്ക് ഓടിക്കുന്നതിനിടെ മൊബൈല്‍  ഫോണില്‍ ടിവി സീരിയല്‍ കണ്ട യുവാവിനെ പൊലീസ് പിടികൂടി. 35കാരനായ കോയമ്പത്തൂര്‍ കണ്ണപ്പനഗര്‍ സ്വദേശി മുത്തുസ്വാമിയാണ് പിടിയിലായത്.

Advertisment

publive-image

വ്യാഴാഴ്ച രാത്രി ഗാന്ധിപുരം ഫ്‌ലൈ ഓവറിലാണ് സംഭവം. രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഗാന്ധിപുരം നൂറടി റോഡില്‍ മേല്‍പാലത്തിനു മുകളിലൂടെ ബൈക്ക് ഓടിക്കുന്നതിനിടയില്‍,  വാഹനത്തില്‍ ഘടിപ്പിച്ച മൊബൈല്‍ ഹോള്‍ഡറില്‍ ഉറപ്പിച്ച ഫോണിലൂടെ ഒരു ടിവി സീരിയല്‍ കാണുകയായിരുന്നു ഇയാള്‍.

ഇയാള്‍ സീരിയല്‍ കാണുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്നാണ് പൊലീസിന്റെ നടപടി.  ഇയാള്‍ ഓടിച്ചിരുന്ന ബൈക്കിന് പിന്നില്‍ സഞ്ചരിച്ച മറ്റൊരു ബൈക്കിലെ യാത്രക്കാരനാണ് ഈ രംഗം പകര്‍ത്തിയത്.

 

arrest report
Advertisment