Advertisment

മുസ്ലിം ആയ ഭര്‍ത്താവിന്റെ 'സംസ്‌കാരത്തിലേക്ക്' മാറാന്‍ നിര്‍ബന്ധിക്കുന്നു; ഉറുദുവും അറബിയും പഠിക്കാന്‍ ആവശ്യപ്പെട്ടു; ഹിന്ദു ഭാര്യയുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍

New Update

ഷാദോല്‍: മുസ്ലിം ആയ ഭര്‍ത്താവിന്റെ 'സംസ്‌കാരത്തിലേക്ക്' മാറാന്‍ നിര്‍ബന്ധിക്കുന്നുവെന്നുള്ള ഹിന്ദു ഭാര്യയുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍. മധ്യപ്രദേശ് മതസ്വാന്ത്ര്യ നിയമം അനുസരിച്ചാണ് പൊലീസ് നടപടി.

Advertisment

publive-image

ഷാദോലില്‍ ഇര്‍ഷാദ് ഖാന്‍ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടു വര്‍ഷം മുമ്പ് ഇര്‍ഷാദിനൊപ്പം ഇറങ്ങിവന്നതാണ് ഹിന്ദുവായ ഭാര്യ. അന്ന് ഭാര്യയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

പെണ്‍കുട്ടിയെ വിളിച്ചു വരുത്തി പൊലീസ് അന്വേഷിച്ചപ്പോള്‍ സ്വന്തം ഇഷ്ടപ്രകാരം പോവുന്നുവെന്ന് അറിയിച്ചു. തുടര്‍ന്ന് ഒന്നും ചെയ്യാനില്ലെന്നു പറഞ്ഞ് കേസ് അവസാനിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഇക്കഴിഞ്ഞ 27ന് യുവതി വീട്ടില്‍ തിരിച്ചെത്തി. പിന്നാലെ ഭാര്യയെ വീട്ടുകാര്‍ തടഞ്ഞു വച്ചിരിക്കുകയാണെന്ന് ആരോപിച്ച് ഇര്‍ഷാന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇര്‍ഷാദിനൊപ്പം താമസിക്കാന്‍ താത്പര്യമില്ലെന്നും ഭര്‍തൃവീട്ടുകാര്‍ തന്നെ പീഡിപ്പിക്കുകയാണെന്നും യുവതി പൊലീസിനെ അറിയിച്ചു.

ഭര്‍ത്താവിന്റെ 'സംസ്‌കാരം' പിന്തുടരാന്‍ അവര്‍ നിര്‍ബന്ധിക്കുകയാണെന്ന് യുവതി മൊഴി നല്‍കി. ഉറുദുവും അറബിയും പഠിക്കാന്‍ ആവശ്യപ്പെട്ടെന്നും മൊഴിയില്‍ പറയുന്നു. തുടര്‍ന്നാണ് 1968ലെ മതസ്വാതന്ത്ര്യ നിയമം ്അനുസരിച്ച് കേസെടുത്ത് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തത്.

സംസ്ഥാനത്ത് മതസ്വാതന്ത്ര്യ നിയമം ഭേദഗതി ചെയ്യുമെന്ന് അടുത്തിടെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ലൗജിഹാദ് വിവാഹങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടാണ് നടപടിയെന്നും ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു.

arrest report
Advertisment