Advertisment

മെഡിക്കൽ പിജിക്ക് അഡ്മിഷൻ നൽകാൻ 50 ലക്ഷം രൂപ കൈക്കൂലി വാങ്ങി; അസിറ്റന്റ് ഡീൻ അറസ്റ്റിൽ

New Update

മുംബൈ: മെഡിക്കൽ പിജിക്ക് അഡ്മിഷൻ നൽകാൻ കോഴ വാങ്ങിയ അസിറ്റന്റ് ഡീൻ അറസ്റ്റിൽ. മുംബൈയിലെ ലോക്മാന്യ തിലക് മുൻസിപ്പൽ ജനറൽ ആശുപത്രിയിലെ അസിസ്റ്റന്റ് ഡീൻ ആണ് അറസ്റ്റിലായത്.

Advertisment

publive-image

50 ലക്ഷം രൂപയാണ് രാകേഷ് വർമ എന്നയാൾ വിദ്യാർത്ഥിയിൽ നിന്ന് വാങ്ങിയത്. മധ്യപ്രദേശിലെ അലീഷ അബ്ദുള്ള ഷെയ്ഖ് എന്ന യുവ ഡോക്ടറിൽ നിന്നാണ് ഇയാൾ കൈക്കൂലി വാങ്ങിയത്. പണം കൈപറ്റിയതിന് ശേഷം ഇയാൾ വാക്ക് പാലിക്കാത്തതിനെ തുടർന്നാണ് അലീഷ പരാതി നൽകിയത്.

പരാതിയിൽ നടത്തിയ അന്വേഷണത്തിൽ നിന്നും വർമയുടെ അക്കൗണ്ടിൽ അലീഷയുടെ പിതാവ് 21.10 ലക്ഷം രൂപ നിക്ഷേപിച്ചതായി കണ്ടെത്തി. ആശുപത്രിയിൽ പിജി സീറ്റിൽ അഡ്മിഷൻ നൽകാം എന്ന് വാഗ്ദാനം ചെയ്തായിരുന്നു പണം വാങ്ങിയത്.

പണം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയാകാത്തതിനെ തുടർന്ന് പരാതി നൽകുകയായിരുന്നു. മാസങ്ങളോളം തങ്ങളെ കബളിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ വർമ കുറ്റം സമ്മതിച്ചു. ഇയാളെ ബുധനാഴ്ച്ചയാണ് അറസ്റ്റ് ചെയ്തത്.

arrest report
Advertisment