ഹൈദരാബാദ്: ക്യാമ്പസിനുള്ളിൽ കയറി വിദ്യാര്‍ഥികളോട് അപമര്യാദയായി പെരുമാറിയ പൊലീസുകാർക്കെതിരെ കേസ്. യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദിലാണ് സംഭവം. സിവിൽ ഡ്രസില്‍ ക്യാമ്പസിനുള്ളിൽ കയറിയ രണ്ട് പൊലീസുകാർ വിദ്യാർഥിനികളോട് മോശമായി പെരുമാറിയെന്നാണ് പരാതി.
/sathyam/media/post_attachments/5Xdyvg0pAgHwosQiYbdx.jpg)
ഇവർ മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. യൂണിവേഴ്സി സുരക്ഷാജീവനക്കാരുടെ സഹായത്തോടെയാണ് ഇവരെ പിടികൂടി പൊലീസ് കൈമാറിയത്.
കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം. സിവിൽ വേഷത്തിൽ പട്രോളിംഗ് ബൈക്കിലെത്തിയ രണ്ട് പൊലീസുകാര്‍ വിദ്യാർഥിനികളോട് മോശമായി പെരുമാറുകയും ഉപദ്രവിക്കുകയും ചെയ്തു എന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
ഇവർ റിസർവ് സബ് ഇൻസ്പെക്ടറും, ഒരു ഹെഡ് കോൺസ്റ്റബിളും ആണെന്നാണ് റിപ്പോർട്ട്. മദ്യപിച്ചിരുന്നു എന്ന ആരോപണത്തെ തുടർന്ന് നടത്തിയ ബ്രീത്ത് അനലൈസർ ടെസ്റ്റിൽ റിസൾട്ട് പൊസിറ്റീവ് ആയിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തിന് ശേഷം പൊലീസ് അറിയിച്ചിട്ടുണ്ട്.