Advertisment

രാത്രി കാലങ്ങളിൽ ബൈക്കിൽ കറങ്ങി നടന്നു സ്ത്രീകളോട് അശ്ലീലച്ചുവയിൽ സംസാരിക്കുന്നത് ശീലം; ഡെന്റൽ കോളേജ് വിദ്യാര്ഥിനിയെ ബൈക്കിൽ പിന്തുടർന്നു ലൈംഗിക ചുവയോടെ സംസാരിച്ചു, മെഡിക്കൽ കോളേജിലെ നഴ്‌സ്നോട് മോശമായി പെരുമാറി; ക്ഷേത്രത്തിലെ കീഴ്ശാന്തി അറസ്റ്റിൽ

New Update

തൃശൂർ: സ്ഥിരമായി സ്ത്രീകളെ ബൈക്കിൽ പിന്തുടർന്ന് ശല്യം ചെയ്ത കീഴ്ശാന്തി അറസ്റ്റിൽ. തിരുവല്ല സ്വദേശി ഗോപീകൃഷ്ണനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.തൃശ്ശൂർ പാർളിക്കാട് സുബ്രമണ്യ ക്ഷേത്രത്തിലെ കീഴ് ശാന്തി ആണ് പിടിയിലായ ഗോപ്പീ കൃഷ്ണൻ.

Advertisment

publive-image

രാത്രി കാലങ്ങളിൽ ബൈക്കിൽ കറങ്ങി നടന്നു സ്ത്രീകളോട് അശ്ലീലച്ചുവ യിൽ സംസാരിക്കുന്നത് ഇയാൾ പതിവാക്കിയിരുന്നു. പരാതികൾ തുടർന്നതോടെയാണ് പോലീസ് അന്വേഷണം തുടങ്ങിയത്. ഡെന്റൽ കോളേജ് വിദ്യാര്ഥിനിയെ ബൈക്കിൽ പിന്തുടർന്നു

ലൈംഗിക ചുവയോടെ സംസാരിച്ചതിനും, മെഡിക്കൽ കോളേജിലെ നഴ്‌സ് നോട് മോശമായി പെരുമാറുകയും ചെയ്ത കേസിലും ആണ് ആണ് അറസ്റ്റ്.

arrest report
Advertisment