Advertisment

സ്വര്‍ണക്കടത്ത് കേസില്‍ ദുബായിലുള്ള ഫൈസല്‍ ഫരീദിന് ജാമ്യമില്ലാ വാറന്റ്; പിടികൂടാന്‍ ഇന്റര്‍പോള്‍ സഹായം തേടും 

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കൊച്ചി: യുഎഇ കോണ്‍സുലേറ്റ് ബാഗ്‌ സ്വര്‍ണക്കടത്ത് കേസില്‍ ഫൈസല്‍ ഫരീദിന് ജാമ്യമില്ലാ വാറന്റ്. പിടികൂടാന്‍ ഇന്റര്‍പോള്‍ സഹായം തേടും. സന്ദീപിന്റെ ബാഗ് നാളെ പരിശോധിക്കും. നിര്‍ണായക തെളിവുണ്ടെന്ന് എന്‍ഐഎ വ്യക്തമാക്കി.

publive-image

അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ മൂവാറ്റുപുഴക്കാരന്‍ ജലാല്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൂടി ഇന്ന് കസ്റ്റംസ് പിടിയിലായി. റിമാന്‍ഡില്‍ കഴിയുന്ന റമീസില്‍ നിന്ന് സ്വര്‍ണം കൈപറ്റിയവരാണ് മൂന്നുപേരും. ഇതില്‍ ജലാല്‍ മുന്‍പും സ്വര്‍ണകടത്ത് കേസില്‍ ഉള്‍പ്പെട്ടയാളാണ്. രണ്ടുവര്‍ഷം മുൻപ് തിരുവനന്തപുരം വിമാനത്താവളം വഴി 5 കിലോ സ്വര്‍ണം കടത്തിയിട്ടുണ്ട് ജലാല്‍.

faizal fareed arrest warrent
Advertisment