Advertisment

വാഴക്കുലയുടെ മറവില്‍ ലഹരിഗുളികകള്‍ കടത്തിയ യുവാവ് അറസ്റ്റില്‍

New Update

കൊല്ലം: വാഴക്കുലയുടെ മറവില്‍ ലഹരിഗുളികകള്‍ കടത്തിയ യുവാവ് അറസ്റ്റില്‍. സംഭവത്തില്‍ തൂത്തുക്കുടി തിരുച്ചെന്തൂര്‍ കുരുവിക്കോണം വാഗരിക്കുളം സ്വദേശി സെന്തില്‍ മുരുകന്‍ (26) ആണു പിടിയിലായത്.

publive-image

കഴിഞ്ഞ ദിവസം ആര്യങ്കാവ് ചെക്പോസ്റ്റില്‍ ലഹരി മരുന്നായി ഉപയോഗിക്കുന്ന 890 ഗുളികകളാണു പിടികൂടിയത്. വാഴക്കുലയുടെ മറവിലായിരുന്നു ഗുളികകള്‍ കടത്തിയത്.

വാഹന പരിശോധനയ്ക്കിടെ ചെക്പോസ്റ്റിലെ എക്സൈസ് സിഐ ജെ.എസ്.ബിനുവും സംഘവുമാണ് ഈ ഗുളികകള്‍ കണ്ടെത്തിയത്.

ARREST YOUNGMEN
Advertisment