Advertisment

അബുദാബി ആസ്ഥാനമായ ആർട്ട് യുഎഇയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ആർട്ട് എക്സിബിഷനുകളും സെമിനാറുകളും ആർട്ട് റെസിഡൻസി പ്രോഗ്രാമുകളും യുഎഇയിൽ തുടക്കമായി

New Update

publive-image

Advertisment

അബുദാബി: അബുദാബി ആസ്ഥാനമായ ആർട്ട് യുഎഇയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ആർട്ട് എക്സിബിഷനുകളും സെമിനാറുകളും ആർട്ട് റെസിഡൻസി പ്രോഗ്രാമുകളും യുഎഇയിൽ തുടക്കമായി.

ഇതോടനുബന്ധിച്ചുള്ള ഒരു വർഷം നീണ്ടുനിൽക്കുന്ന ആർട്ട് എക്സിബിഷനുകളുടെ കലണ്ടർ പ്രഖ്യാപിച്ചു. ദുബായ് ലാൻഡ് ഡിപ്പാർട്ടമെന്റിൽ വെച്ച് നടന്ന ചടങ്ങിൽ ലാൻഡ് ഡിപ്പാർട്മെന്റ് സിഇഒ മജീദ് അൽ മറി ഉത്‌ഘാടനം നിർവഹിച്ചു.

യുഎഇ യുടെ ദേശീയാഘോഷങ്ങളുടെ ഭാഗമായുള്ള ആദ്യ എക്സിബിഷൻ ദുബായ് ലാൻഡ് ഡിപ്പാർട്മെന്റിൽ ആരംഭിച്ചു. ദുബായ് ടൂറിസം മീഡിയ ഡയറക്ടർ ഷെയ്‌ഖ ഇബ്രാഹിം അൽ മുത്തവ്വ മുഖ്യാതിഥി ആയിരുന്നു. ദുബായ് വികസനങ്ങളുടെ നേർക്കാഴ്ചയായ ചിത്രങ്ങൾ രൂപകൽപ്പന ചെയ്തത് ഗിന്നസ് റെക്കോർഡ് ചൈനീസ് കലാകാരനായ ലിയു ക്വിങ്ലുവാണ്.

ഈ വർഷത്തെ ക്രിസ്തുമസ് ന്യു ഇയർ എക്സിബിഷൻ ഡിസംബർ 15 മുതൽ ജനുവരി 5 വരെ ജുമേയ്‌റ ക്രീക്ക്‌സൈഡ് ഹോട്ടലിൽ വെച്ച് നടത്തുc. പ്രശസ്‌ത ഇറ്റാലിയൻ ആർട്ടിസ്റ്റായ അന്തോണീറ്റ മെറിൻഡിനോ യുടെ പെയിന്റിങ്ങുകളാണ് പ്രദർശിപ്പിക്കുന്നത്.

ഇറ്റലി അംബാസിഡർ ഉത്‌ഘാടനം ചെയ്യപ്പെടുന്ന എക്‌സിബിഷനിൽ ഇറ്റാലിയൻ ആർട്ടിസിമ ഗാലറി ഫൗണ്ടർ ഔറേല കുക്കു മുഖ്യാതിഥി ആയിരിക്കും. മിലൻ എക്സ്പോയിൽ പങ്കെടുത്ത സംഗീതബാൻഡ്‌ പരിപാടികൾ അവതരിപ്പിക്കും.

ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവലിനോടനുബന്ധിച്ച ആർട്ട് എക്സിബിഷനുകൾ ഷെയ്ഖ് മുഹമ്മദ് ബൊളിവാർഡിലെ വിദ ഹോട്ടലിലും ഷെയ്ഖ് സായിദ് ഹോട്ടലിലെ ഷെൻഗറില ഹോട്ടലിലും ദുബായ് പാമിലെ റിക്‌സോസ് ഹോട്ടലിലും വെച്ച് നടത്തപ്പെടുന്നു.

ജനുവരി പത്തിന് വിദ ഹോട്ടലിൽ ആരംഭിക്കുന്ന എക്സിബിഷൻ ദുബായ് ആർട്ട് & കൾച്ചർ ഡയറക്ടർ റാഫിയാ സുൽത്താൻ അൽ സുവൈദി ഉത്‌ഘാടനം ചെയുന്നതാണ്. മെക്സിക്കൻ അംബാസഡർ മുഖ്യാതിഥിയാകുന്ന എക്‌സിബിഷനിൽ മെക്സിക്കൻ കലാകാരി ഓക്‌സാന മേരിയുടെയുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നു.

ജനുവരി പന്ത്രണ്ടിന് ഷെൻഗറിലയിൽ ആരംഭിക്കുന്ന പ്രദർശനം ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ഇസ്മായിൽ അൽ ശഅബാൻ ഉത്‌ഘാടനം നിര്‍വ്വഹിക്കും. യുഎഇ കലാകാരനായ അബ്ദുൽ റാവൂഫ് ഖൽഫാന്റേതാണ് ചിത്രങ്ങൾ.

ജനുവരി പതിനഞ്ചിന് റിക്‌സോസ് പാമിൽ ആരംഭിക്കുന്ന പ്രദർശനം അബുദാബി എമിഗ്രെഷൻ ഡയറക്ടർ വലീദ് അൽ അലി നിർവഹിക്കുന്നു. പ്രശസ്ത യുഎഇ കലാകാരി ആമിന അൽ മാറി യുടെ ചിത്രങ്ങളും ഡിസൈനുകളുമാണ് പ്രദർശിപ്പിക്കുക .

ഫെബ്രുവരി ഒന്നിന് വേൾഡ് ഹിജാബ് ദിനത്തോടനുബന്ധിച്ചുള്ള ഫോട്ടോ പ്രദർശനം ജുമേയ്‌റ ക്രീക്ക് സൈഡ് ഹോട്ടലിൽ വെച്ച് അജ്‌മാൻ രാജകുടുംബാംഗം ആയിഷ അൽ നുഐമി ഉത്‌ഘാടനം ചെയ്യപ്പെടുന്നു.

പ്രശസ്ത സംവിധായകൻ റോഷൻ ആൻഡ്രൂസ് മുഖ്യാതിഥി ആയിരിക്കും. യുഎഇയിലെ ഏഴ് ഫോട്ടോഗ്രാഫർമാരുടെ ചിത്രങ്ങൾ ആയിരിക്കും പ്രദർശിപ്പിക്കുക. വാലന്റൈൻ ദിനത്തോടനുബന്ധിച്ചുള്ള ഡിസൈൻ പ്രദർശനം ഡി 3 യിൽ വെച്ച് നടത്തപ്പെടുന്നു.

ഇസ്രായേൽ ആർട്ടിസ്റ്റ് സാറ മേരാ യുടെ ഡിസൈനുകളുടെ പ്രദർശനം ഫാമിലി ഓഫീസ് ഹെഡ് മുഹമ്മദ് അൽ അലി ഉത്‌ഘാടനം ചെയ്യുന്നതാണ്.

ദുബായ് ആർട്ട് ഡെയ്‌സ് നോടനുബന്ധിച്ചുള്ള ചിത്ര പ്രദർശനം ബുർജ് ഖലീഫയിലെ പവലിയനിൽ വെച്ച് അബുദാബി രാജകുടുംബാംഗം ഷെയ്ഖ് ടിയാബ് ബിൻ ഖലീഫ അൽ നഹ്യാൻ ഉത്‌ഘാടനം ചെയ്യുന്നു. യുഎഇയിലെ വളർന്നുവരുന്ന കലാകാരന്മാരുടെ ചിത്രങ്ങളാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്. പത്തോളം രാജ്യങ്ങളിലെ അംബാസഡർമാർ മുഖ്യാതിഥികൾ ആകുന്ന പ്രദർശനത്തിൽ നിരവധി വിഐപികൾ സന്നിഹിതരായിരിക്കും.

റമദാൻ എക്സിബിഷൻ ഏപ്രിൽ പതിനഞ്ചിന് ഷെൻഗറില ഹോട്ടലിൽ വെച്ച് നടത്തപ്പെടുന്നു . കാലിഗ്രാഫി കലാകാരന്മാരുടെ പ്രദർശനം ഔക്കാഫ് മുൻ മന്ത്രി സാഗർ അൽ മാറി ഉത് ഘാടനം നിർവഹിക്കും .

ദുബായ് എക്സോ യുടെ ഭാഗമായുള്ള പ്രദർശനങ്ങളുടെ കലണ്ടറും വിശേഷങ്ങളും ഉടനെ പുറത്തിറക്കുമെന്ന് ആർട്ട് യുഎഇ സ്ഥാപകരായ സത്താർ അൽ കരനും സക്കറിയ മുഹമ്മദും വാർത്താക്കുറിപ്പിൽ അറിയിച്ചു .

abu dhabi news
Advertisment