Advertisment

ആർട്ട് - എഫ്യൂഷൻസ് ഗ്ളോബലിന്‍റെ ഓൺലൈൻ ചിത്രകലാ പരിശീലനം 2020 ഓഗസ്റ്റ് ഒമ്പതിന് ആരംഭിക്കുന്നു

author-image
ജോസ് ചാലക്കൽ
Updated On
New Update

പാലക്കാട് : കഴിഞ്ഞ പതിമൂന്ന് വർഷമായി പാലക്കാടിന്റെ ഭൂമികയിൽ സാമൂഹിക സാംസ്കാരിക കലാ മേഖലകളിൽ ഇടംനേടിയ ആർട്ട് - എഫ്യൂഷൻസ് ഗ്ളോബൽ എന്ന പ്രസ്ഥാനത്തിന്റെ ഓൺലൈൻ ചിത്രകലാ പരിശീലനം 2020 ഓഗസ്റ്റ് ഒമ്പതിന് ആരംഭിക്കുന്നു.

Advertisment

publive-image

ചിത്രരചനയിൽ വാസനയുള്ള സ്കൂൾ കുട്ടികൾക്കും , ബാല്യ കൗമാര കാലത്തും പിന്നീടും ചിത്രകല അഭ്യസിയ്ക്കാൻ കഴിയാതെ പോയ മുതിർന്നവർക്കും, വീട്ടിലിരുന്ന് പെയിന്റിങ് അഭ്യസിക്കുവാൻ അവസരമൊരുങ്ങുന്നു.കൂടാതെ ബി.എഫ്.എ എന്ട്രൻസ് കോച്ചിംങ്ങും ഓൺലൈനിൽ ചെയ്യുന്നുണ്ട്.

ചിത്രങ്ങൾ പ്രകൃതിക്ക് നേരെ തിരിച്ചു വച്ച ദർപ്പണത്തിൽ പതിയുന്ന കാഴ്ചവട്ടങ്ങളാകണമെന്ന ഒരു വാശി നമ്മുടെ ഇടയിൽ ഉണ്ട്. അതായത്, ഫൊട്ടോഗ്രഫിയുടെ ആവിർഭാവത്തോടെ സംജാതമായതാണത്. കൂടാതെ, പലരും ഫോട്ടോ പകർത്തി (ഫൊട്ടോ റിയലിസം) വരച്ച് പകർപ്പെടുപ്പുകാരായി മാറാറുണ്ട്.

എന്നാൽ, എന്താണ് ചിത്രകല എന്ന് തിരിച്ചറിയാൻ നമുക്ക് അവസരം ലഭിക്കാത്തത് കൊണ്ടാണ് ഇത്തരത്തിൽ ചിത്രങ്ങൾ പകർത്തി വരയ്ക്കുന്നതിൽ അഭിരമിക്കുന്നത്.

ലളിതകലകളിൽ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന ദൃശ്യകലയാണ് ചിത്രകല. വരകളും, വർണ്ണങ്ങളും, തലങ്ങളും, പരിപ്രേക്ഷ്യങ്ങളും ചേർന്നൊരുക്കുന്ന രൂപങ്ങളും, ഭാവങ്ങളും, ദൃശ്യാനുഭൂതിയും,കാഴ്ച്ചകാരിൽ ജനിപ്പിക്കുന്ന സംവേദന പ്രതലമാണ് ഓരോ ചിത്രവും.ഒരു ചിത്രം, ഓരോരുത്തർക്കും വ്യത്യസ്തമായ സംവേദന ക്ഷമതയും, വർണ്ണാവബോധവും, രൂപഭാവങ്ങളും, വൈകാരിക തലങ്ങളും ആണ് അനുഭവ യോഗ്യമാകുന്നത്.

ചിത്രം മനസ്സിലാക്കുകയോ, ആസ്വദിക്കുകയോ അല്ല മറിച്ച് അനുഭവിക്കുകയാണ് ചെയ്യുന്നത്.

ആ അനുഭവം തന്നിൽ സംജാതമാകുവാൻ നിഷ്കളങ്ക മനസ്സും, മുൻവിധിയില്ലാത്ത കാഴ്ചപ്പാടും ഉണ്ടായിരിക്കണം.

വർണ്ണാനുഭൂതിയുടെ അംഗീകരിക്കപ്പെട്ട സംവേദനക്ഷമതയും വെടിഞ്ഞ്, ബാല മനസ്സുമായി ചിത്രത്തെ അഭിമുഖീകരിക്കുകയാണ് വേണ്ടത്.ചിത്രങ്ങൾ രചിക്കപ്പെടുമ്പോൾ കലാകാരൻ വസ്തുനിഷ്ഠ യാഥാർത്ഥ്യങ്ങളെ കുറിച്ചുള്ള ദൃശ്യപരമായ അറിവിലേക്കും, ചിന്താപരമായ അവബോധത്തിലേക്കും അറിയാതെ നയിക്കുകയാണ് ചെയ്യുന്നത്.

അങ്ങനെ ഒരു കലാസൃഷ്ടി ജീവിതത്തിൻറെ പുനരാഖ്യാനം ആയോ, പരിച്ഛേദമായോ, അനുഭവങ്ങളുടെ, അനുഭൂതികളുടെ,സമഞ്ജസമായ സന്നിവേശമോ ആയി മാറുന്നു.എന്നാൽ കാഴ്ച ഒരു വ്യക്തിയുടെ അറിവിൻറെ ആഴത്തെ അടിസ്ഥാനമാക്കിയല്ല, മറിച്ച് അനുവാചകന്റെ ചുറ്റുപാടുകളെ കുറിച്ചുള്ള സ്വയംബൊധത്തിന്റെ പുനഃപരിശോധന ആയാണ് പരിണമിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് സൈറ്റ് സന്ദർശിക്കുക:

https://www.arteffusionsglobal.org/creative-painting-classes

art
Advertisment