Advertisment

മദ്യത്തിനായുള്ള നീണ്ട ക്യൂവും ദുഷിച്ചുനാറിയ പരിസരങ്ങളും തുടങ്ങി ജനപ്രിയ ബ്രാന്‍റുകളുടെ തിരോധാനവും അഴിമതിയും ഇനി ഡല്‍ഹിയില്‍ പഴങ്കഥ, മദ്യ വ്യാപാരത്തിലും സ്മാര്‍ട്ടായി കെജ്‌രിവാൾ സര്‍ക്കാര്‍ !

New Update

publive-image

Advertisment

ക്യൂവിൽനിന്ന് മഴയും വെയിലും കൊള്ളേണ്ട, സ്ത്രീകളു ൾപ്പെടെയുള്ള വഴിയാത്രക്കാരുടെ പരിഹാസവും അധിക്ഷേപവും സഹിക്കേണ്ടതില്ല, ആരെയും സാറേ സാറേ വിളിക്കേണ്ട, ഇഷ്ടപ്പെട്ട ബ്രാൻഡുകൾക്കായി യാചിക്കേണ്ടതില്ല. ഇത് ഇവിടുത്തെ കാര്യമല്ല, രാജ്യതലസ്ഥാനമായ ഡൽഹി മറ്റെല്ലാ രംഗത്തു മെന്നതുപോ ലെ മദ്യവ്യാപാരത്തിലും ഇതാ സ്മാർട്ടാകുകയാണ്.

നീണ്ട ക്യൂവും ,ദുഷിച്ചു നാറി മലിനമായ പരിസരങ്ങളും ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെ നോമി നികളുടെയും അപമാനകരമായ പെരുമാറ്റങ്ങളും, പോലീസ് ധാർഷ്ട്യവും, ജനപ്രിയ ബ്രാൻഡുകളുടെ അടിക്കടിയുള്ള തിരോധാനവും, വ്യാപകമായ അഴിമതിയും ഇനി ഡൽഹിയിൽ നടക്കില്ല, കസ്റ്റമർക്ക് ഇനിമുതൽ അവർക്കിഷ്ടമുള്ള ബ്രാൻഡുകൾ നേരിട്ട് ഏത് ഷോപ്പുകൾക്കുള്ളിൽ കയറിയും തെരഞ്ഞെടുക്കാം (Customer Walk in Experience) അതിനുള്ള പണം നൽകി ഞൊടിയിടയിൽ മടങ്ങാം.

ബീവറേജ് ഔട്ട്ലെറ്റുകളിലെ മേൽപ്പറഞ്ഞ അസൗകര്യങ്ങളാണ് നാട്ടിൽ വ്യാജമദ്യം വ്യാപകമാകാനും മദ്യമാഫിയകൾ കളം നിറയാനുമുള്ള മുഖ്യ കാരണം. ഡൽഹിയിൽ സർക്കാർ വക റീട്ടെയിൽ മദ്യശാലകൾ അവസാനിപ്പിച്ച് സ്വകാര്യമേഖലയെ പൂർണ്ണമായും ഡൽഹി സർക്കാർ ഈ രംഗത്തേക്ക് കൊണ്ടുവരുകയാണ്.

സർക്കാരിന്റെ റവന്യൂ വരുമാനം വർദ്ധിപ്പിക്കാനും മദ്യവ്യാപാരം കൂടുതൽ സുതാര്യവും അഴിമതി വിമുക്തമാക്കാനുമാണ് ഡൽഹി സർക്കാർ പുതിയ 2021 -22 ലേക്കുള്ള എക്സൈസ് നയം ഇന്നലെ പ്രഖ്യാപിച്ചത്.

ലോകത്തെ 28 മത്തെ ടൂറിസ്റ്റ് ഡെസ്റ്റിനേഷനായ ഡൽഹിയിൽ ഇനിമുതൽ ഹോട്ടലുകൾ, ക്ലബ്ബ്കൾ, റെസ്റ്റോറന്റ്, ബാറുകൾ എന്നിവ വെളുപ്പിന് 3 മണിവരെ തുറന്നുപ്രവർത്തിക്കാവുന്നതാണ്. വിദേശ ടൂറിസ്റ്റുകൾക്ക് അവരുടെ നാടുകളിലെ സമയക്രമവുമായി താദാമ്യം പുലർത്താൻ ഇത് സഹായകമാകും.

ഇതാണ് ഡൽഹിയിൽ നടപ്പാക്കാൻ പോകുന്ന പുതിയ മദ്യനിയമങ്ങൾ:

01 . റീട്ടെയിൽ മദ്യവ്യാപാരത്തിൽ നിന്നും സർക്കാർ പൂർണ്ണമായി ഒഴിവാകുന്നു.സർക്കാർ വക ബീവറേജ് ഔട്‍ലെറ്റുകളും മദ്യശാലകളും നിർത്തലാക്കുന്നു.മദ്യവ്യാപാരം മുഴുവനായും സ്വകാര്യ സംരംഭകരെ ഏൽപ്പിക്കുന്നു.

02. നഗരത്തിൽ പ്രവർത്തിക്കുന്ന എല്ലാ മദ്യവിൽപ്പന കേന്ദ്രങ്ങളും കസ്റ്റമർ സ്വന്തം ഇഷ്ടാനുസരണം മദ്യം തെരഞ്ഞെടുക്കുന്ന (Customer Walk in Experience) തരത്തിൽ സജ്ജമാക്കപ്പെടണം. മദ്യവിൽപ്പന പൂർണ്ണമായും അവിടെ സ്ഥാപിച്ചിരിക്കുന്ന വെൻഡിങ് മെഷീൻ വഴിയായിരിക്കണം.

03. എല്ലാ റീട്ടെയിൽ മദ്യശാലകളും എയർ കണ്ടീഷൻഡ് ചെയ്തിരിക്കണം.വാതിലും മുൻവശവും ഗ്ലാസ്സിൽ കവർ ചെയ്തിരിക്കണം . വെൻഡിങ് മെഷീനടുത്തും വിൽപ്പന കൗണ്ടറിലും കസ്റ്റമർ കൂട്ടം കൂടാത്ത തരത്തിൽ ഉള്ള സംവിധാനങ്ങൾ സജ്‌ജമാക്കണം.

04. ഡൽഹിയിലെ ലൈസൻസുള്ള ബ്രിവറികളിൽനിന്നും കസ്റ്റമേഴ്സിന് സ്വന്തം കുപ്പികളിൽ ഫ്രഷ് ബീയർ നിറച്ചുവാ ങ്ങാനുള്ള ഏർപ്പാടുണ്ടാകും. മൈക്രോബ്രിവറികൾക്ക് ബാറുകളിൽ ഇപ്രകാരം ബീയർ സപ്ലൈ ചെയ്യാനുള്ള അനുമതി ലഭ്യമാക്കും.

05. 24 മണിക്കൂർ മദ്യം വിളമ്പാനുള്ള ലൈസൻസ് ഇല്ലാത്ത ബാറുകൾ, ക്ലബ്ബ്കൾ, ഹോട്ടലുകൾ, റെസ്റ്റാറന്റുകൾ എന്നിവിടങ്ങളിലും ഇനിമുതൽ വെളുപ്പിന് 3 മണിവരെ മദ്യം വിളമ്പാനുള്ള അനുമതിയുണ്ടാകും. ഇവിടെ യെല്ലാം റൂഫിലും ,ബാൽക്കണിയിലും മദ്യവിതരണത്തിന് അനുമതിയുണ്ടാകും.

06. ഡൽഹിയിൽ 849 മദ്യ റീട്ടെയിൽ ഷോപ്പുകളും 5 സൂപ്പർ പ്രീമിയം റീട്ടെയിൽ ഷോപ്പുകളും ഉണ്ടാകും ഇവയുടെയെല്ലാം മിനിമം കർപ്പറ്റ് ഏരിയ 2500 സ്‌ക്വയർ ഫീറ്റ് ആയിരിക്കും.

07. സൂപ്പർ പ്രീമിയം റീട്ടെയിൽ ഷോപ്പുകളിൽ 200 രൂപ മുതലുള്ള ബിയറുകളും 1000 രൂപയ്ക്കു മുകളിലുള്ള മദ്യവും വിൽക്കുന്നതിന് ഒരു പ്രത്യേക ടെസ്റ്റ് റൂം സജ്‌ജമാക്കിയിരിക്കണം.

08. സൂപ്പർ പ്രീമിയം റീട്ടെയിൽ ഷോപ്പുകളിൽ കുറഞ്ഞത് 50 ഇനം Import (B 10) ഇനം മദ്യവും വൈനുകളും (BECRS സ്റ്റോക്ക് ചെയ്യേണ്ടത് അനിവാര്യമാണ്.)

ഡൽഹി സർക്കാർ ജനങ്ങളുടെ ഡിമാൻഡ് പരിഗണിച്ച് L -38 എന്ന ഒരു പുതിയ ലൈസൻസ് പുറപ്പെടുവിച്ചി രിക്കുന്നു. ഇതുപ്രകാരം Banquet hall (വിരുന്നു ഹാളുകൾ), പാർട്ടികൾ നടക്കുന്ന സ്ഥലം,ഫാം ഹൗസ്, മോട്ടലുകൾ, വിവാഹ സൽക്കാരവേദികൾ എന്നിവിട ങ്ങളിൽ നടൻ മദ്യവും വിദേശമദ്യവും വിളമ്പുന്നതിന് ഇനി വർഷത്തിൽ ഒറ്റത്തവണ മാത്രം ലൈസൻസ് ഫീസ് നൽകിയാൽ മതിയാകും എന്നതാണ്. ഇതുവരെ ഇത്തരം പ്രസ്ഥാനങ്ങൾക്ക് ഓരോ തവണയും Temporary ലൈസൻസ് എടുക്കേണ്ടതുണ്ടായിരുന്നു.

യഥാർത്ഥ വിലയുടെ എത്രയോ ഇരട്ടി അധികം വിലനിൽകി മദ്യം വാങ്ങാനെത്തുന്ന കസ്റ്റമർക്ക് അവരും മനുഷ്യരാണെന്ന ഒരൽപം മാനുഷികമായ പരിഗണനയെങ്കിലും നൽകാൻ എല്ലാ സർക്കാരുക ൾക്കും കഴിയണം. ആ മാതൃക കാട്ടിയ ഡൽഹി സർക്കാരിന് ഒരു ബിഗ് സല്യൂട്ട്.

voices
Advertisment