Advertisment

ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, പിണറായി വിജയൻ രണ്ടാം സ്ഥാനത്ത് ! ഒറീസ മുഖ്യമന്ത്രി നവീൻ പട്നായിക് മൂന്നാമത്. സർവേ നടത്തിയത് മുഖ്യമന്ത്രിമാരുടെ പ്രവർത്തനങ്ങളും, ജനസമ്മിതിയും,തെരഞ്ഞടുപ്പിലെ പ്രകടനവും വിലയിരുത്തി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഏറ്റവും പിന്നിൽ ! ജനപ്രീതിയുടെ കാര്യത്തിൽ ആദ്യ പത്തിൽ ഇടം പിടിക്കാതെ കോൺഗ്രസ് മുഖ്യമന്ത്രിമാർ. സർവേ സംഘടിപ്പിച്ചത് ഓർമാക്സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ്

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

ഓര്‍മാക്സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് നടത്തിയ ഓൺലൈൻ സർവ്വേയിൽ ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രി യായി (Best Chief Minister of India) തമിഴ് നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന് 68 % വോട്ടുകളാണ് ലഭിച്ചത്.

രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കേരള മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ചത് 67 % വോട്ടുകൾ. മൂന്നാം സ്ഥാനത്ത് ഒഡീഷ മുഖ്യമന്ത്രി നവീൻ പറ്റ്നയിക്കാണ്, അദ്ദേഹത്തിന് 63 % വോട്ടുകൾ ലഭിച്ചു.

തുടർന്നുള്ള സ്ഥാനങ്ങളും അവർക്കു ലഭിച്ച വോട്ടിങ് ശതമാനവും ഇപ്രകാരമാണ്.

നാലാം സ്ഥാനം - ആസ്സാം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മ - 60 %, 5. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി -58 %, 6. ഉത്തർപ്രദേശ് മുഖ്യമന്ത്രി ജോഗി ആദിത്യനാഥ് -54 %, 7. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ -52 %, 8. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ -51 %,  ഹിമാചൽ മുഖ്യമന്ത്രി ജയറാം താക്കൂർ -51 %, 9. മഹാരഷ്ട്ര മുഖ്യമന്ത്രി - ഉദ്ധവ് താക്കറെ -47%, ആന്ധ്രാ സി.എം വൈ.എസ് ജഗൻ റെഡ്ഢി -47 %, 10. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് - 47 % എന്നിങ്ങനെയാണ് ഒന്നുമുതൽ 10 വരെ റാങ്കുപട്ടികയിൽ ഇടം നേടിയ ഇന്ത്യയിലെ മികച്ച മുഖ്യമന്ത്രിമാരുടെ ലിസ്റ്റ്.

ഈ മുഖ്യമന്ത്രിമാരുടെ പ്രവർത്തനങ്ങളും,ജനസമ്മിതിയും,തെരഞ്ഞടുപ്പിലെ പ്രകടനവും വിലയിരുത്തി യാണ് സർവ്വേ നടത്തപ്പെട്ടത്.

സർവ്വേ പ്രകാരം ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച മുഖ്യമന്ത്രിമാർ ഇവരാണ്: 1. രാജസ്ഥാൻ - അശോക് ഗെഹ്ലോത് - 45 %, ബീഹാർ - നിതീഷ് കുമാർ - 45 %, ഗുജറാത്ത് - വിജയ് രൂപാണി - 44 %, ഛത്തീസ്ഗഡ് - ഭൂപേഷ് ബഘേൽ -42 %, കർണ്ണാടക- ബി.എസ് യെദ്യൂരപ്പ -40 %, തെലുങ്കാന- കെ.ചന്ദ്രശേഖരറാവു -36 %, ജാർഖണ്ഡ് -ഹേമന്ത് സോറൻ -32 %, ഹരിയാന - എം.എൽ.ഖട്ടർ -32 %, പഞ്ചാബ് - ക്യാപ്റ്റൻ അമരീന്ദർ സിംഗ് -30 % എന്നിങ്ങനെയാണ്.

voices
Advertisment