Advertisment

കൊളോണിയലാനന്തര കാലത്തോട് സൂക്ഷ്‌മമായ നിന്ദയിൽ സംവദിച്ച വിദ്യാധർ സൂരജ്പ്രസാദ്‌ നായ്പോൾ

New Update

കൊളോണിയലാനന്തര കാലത്തോട് സൂക്ഷ്‌മമായ നിന്ദയിൽ സംവദിച്ച വിദ്യാധർ സൂരജ്പ്രസാദ്‌ നായ്പോൾ, ഇന്ത്യൻ വംശവും 'ക്രേസി റിസോർട്ട്' എന്ന് വിശേഷിപ്പിച്ച ട്രിനിഡാഡിലെ ജന്മവും ഇംഗ്ലണ്ടിലെ ജീവിതവും കൊണ്ട് എഴുത്തിൽ അഭയാർഥിയെ അടയാളപ്പെടുത്തിയ നൊബേൽ-ബുക്കർക്കാരനാണ്.

Advertisment

publive-image

'കുട്ടിക്കാലത്തെ പ്രകൃതിദൃശ്യം പോലെ മറ്റൊരു ലാൻഡ്സ്കേപ് ഇല്ല' എന്ന് ഒരിക്കലെഴുതി. അച്ഛന്റെ ജീവിതത്തെ മാതൃകയാക്കി എഴുതിയ 'എ ഹൌസ് ഫോർ മിസ്റ്റർ ബിശ്വാസ്', പരസ്യമെഴുത്തുകാരനായി തുടങ്ങി പത്രപ്രവർത്തകനായി മാറി, ധനാഢ്യയായ ഭാര്യയുടെ പിടിയിൽ നിന്നും സ്വന്തമിടം കണ്ടെത്താൻ ശ്രമിക്കുന്ന ഒരാളുടെ കഥ.

ബുക്കർ നേടിയ 'ഇൻ എ ഫ്രീ സ്‌റ്റേറ്റ്', അധിനിവേശകാലത്തെ അധികാരഭ്രാന്തുകളെ കുറിക്കുന്നത്. കരീബിയൻ ദ്വീപുകളിൽ പശ്ചാത്തലമുള്ള 'ഗൊറില്ലാസ്', മൂന്നാം ലോകത്തെ വിപ്ലവകാരികളുടെ സങ്കീർണ ജീവിതത്തെയും ദേശം നഷ്ടപ്പെട്ടവരെയും കുറിച്ചുള്ള നിഗൂഢ ധ്യാനം.

ഇന്ത്യയെപ്പറ്റി 'ഇന്ത്യ, എ വൂണ്ടഡ് സിവിലൈസേഷൻ', 'ആൻ ഏരിയ ഓവ് ഡാർക്‌നെസ്' എന്നീ നോൺ-ഫിക്ഷനുകൾ - 'കുന്നുകളിലും നദീതീരങ്ങളിലും തെരുവുകളിലും അവർ തൂറുന്നു'. ആദ്യഭാര്യയുടെ മരണത്തിന് ശേഷം പാക്കിസ്ഥാനി പത്രപ്രവർത്തകയെ വിവാഹിച്ചു. യൂണിവേഴ്‌സൽ സിവിലൈസേഷൻ - ലോകനാഗരികത-യുടെ കാലമാണ് വരുന്നതെന്ന് എപ്പോഴും പറഞ്ഞു

Advertisment