ഹൂസ്റ്റൺ: ചൊവ്വാഴ്ച മുതൽ അപ്രത്യക്ഷമായ ഹൂസ്റ്റണിലെ അറിയപ്പെടുന്ന റ്റാറ്റു ആർട്ടിസ്റ്റ് ജൂലിയൻ ഐസക്കിന്റെ(29) മൃതദേഹം അഴുകിയ നിലയിൽ ശനിയാഴ്ച സമീപ പ്രദേശത്തെ കുറ്റിക്കാട്ടിൽ നിന്നും കണ്ടെത്തി.
/sathyam/media/post_attachments/PzsYMgQyyeQK5gJjwZI2.jpg)
സ്റ്റേറ്റ്‌മോണിൽ കാമുകിയെ സന്ദർശിക്കുന്നതിന് യൂബറിൽ ജൂൺ 15 പുലർച്ച നാലു മണിയോടെ പുറപ്പെട്ട ജൂലിയനെ പിന്നീട് ആരും കണ്ടിരുന്നില്ല.
ഇതിനിടയിൽ എവിടെ നിന്നോ ജൂലിയന്റെ ഫോൺ സന്ദേശം മാതാവിനു ലഭിച്ചിരുന്നു. തന്നെ ആരോ പിന്തുടരുന്നുണ്ടെന്നും, ഞാൻ കൊല്ലപ്പെടും എന്നായിരുന്നു വന്നതെന്ന് ജൂലിയന്റെ സഹോദരൻ വില്യം പറഞ്ഞു.
പിന്നീട് ഫോണിൽ ബന്ധപ്പെടാനായില്ലെന്നും ഇവർ പറയുന്നു. തുടർന്ന് ഇവർ പോലീസിൽ വിവരം അറിയിച്ചു. മൂന്നു ദിവസം അന്വേഷിച്ചിട്ടും വിവരം ഒന്നും ലഭിച്ചില്ല.കഴിഞ്ഞ വെള്ളിയാഴ്ച തട്ടികൊണ്ടുപോയെന്ന് കരുതുന്ന പ്രദേശത്തുനിന്നും രണ്ടര മൈൽ ദൂരെയുള്ള പ്രദേശത്തുനിന്നും എന്തോ ചീഞ്ഞഴുകിയ മണം വരുന്നുവെന്ന് സമീപത്തുള്ളവർ അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശനിയാഴ്ച മൃതശരീരം കണ്ടെത്തിയത്.
ഹൂസ്റ്റൺ ഡൗൺ ടൗൺ റെഡ് ഐഗാലറി ടാറ്റു സ്റ്റുഡിയോ ആർട്ടിസ്റ്റായിരുന്ന ജൂലിയൻ ഐസക്ക് മൃതശരീരം കണ്ടെത്തിയ സ്ഥലത്തു നിന്നും ജൂലിയന്റെ പേഴ്‌സൺ ഐറ്റംസ് കണ്ടെത്തിയിരുന്നു.
മരണ കാരണം പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഹൂസ്റ്റൺ പോലീസ് പറഞ്ഞു. ജൂലിയന്റെ ആകസ്മിക വേർപാട് സഹപ്രവർത്തകരേയും, കുടുംബാംഗങ്ങളേയും നിരാശയിലാഴ്ത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us