Advertisment

ചിത്രകലയിലെ ശാലീന വർണ്ണങ്ങൾ

author-image
സമദ് കല്ലടിക്കോട്
Updated On
New Update

ഒരു നാട്ടുഗ്രാമാണ് ചേറുംകുളം. മണ്ണാർക്കാട് അട്ടപ്പാടി റോഡിൽ വലിയ പ്രത്യേകതകളൊന്നും അവകാശപ്പെടാനില്ലാത്ത ഒരു ശാലീന ഗ്രാമം. അവിടെയാണ് ചിത്രകലയിൽ പ്രാവീണ്യം പ്രകടിപ്പിക്കുന്ന എൻ.ശരത്കുമാർ എന്ന ഈ കോളേജ് വിദ്യാർത്ഥി.അച്ഛന്‍ നിലത്തുംമ്മാരെ വീട്ടിൽനാരായണൻ കുട്ടി.

Advertisment

publive-image

അമ്മ ശകുന്തള.ഏക സഹോദരി:ശരണ്യ.ചെറുപ്പത്തിലേ ചെറിയ ചിത്രങ്ങൾ വരച്ചു തുടങ്ങിയിരുന്നു. പഠന സമയത്തു ചിത്രരചനാ മത്സരങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ സ്വന്തമാക്കിയിട്ടു ണ്ട്. 'വരികള്‍ ഇല്ലാതെ രചിക്കുന്ന കവിതയാണ് ഏതൊരു ചിത്രവും' വിശ്വപ്രസിദ്ധ ചിത്രകാരന്‍ ഹൊറേസിന്റെ വാക്കുകളാണിത്. ഹൊറേസിന്റെ ഈ വാക്കുകളെ അന്വര്‍ഥമാക്കുന്നതരത്തില്‍ ചിത്രങ്ങളില്‍ കവിത വിരിയിക്കുകയാണ് അട്ടപ്പാടി ഏരീസ് പോളി ടെക്നിക് കോളേജിൽ എഞ്ചിനീയറിങ് വിദ്യാര്‍ഥി കൂടിയായ ശരത്.

തനിക്ക് മുന്നില്‍ കാണുന്ന വ്യക്തികളുടെ ജീവിതവുമായി ബന്ധപ്പെട്ട വ്യത്യസ്ത ഭാവചലനങ്ങള്‍ കാന്‍വാസില്‍ പകര്‍ത്തി ആസ്വാദക ഹൃദയങ്ങളില്‍ അനുഭൂതിയുടെ നവ്യപ്രപഞ്ചം സൃഷ്ടിക്കുന്നു. ഒരു കവിത വായിച്ച ആസ്വാദ്യതയാണ് ഓരോ ചിത്രങ്ങള്‍ക്കും.ലോക്ക് ഡൗൺ കാലത്തെ വിരസതയകറ്റാൻ

ശരത് തെരഞ്ഞെടുത്ത മാർഗം ചിത്രരചന ആയിരുന്നു.ചിത്രകലയ്ക്കു പുറമേ കാർട്ടൂണിലും കഴിവ് തെളിയിക്കാനുള്ള പരിശ്രമമുണ്ട്.ഒഴിവു ദിനങ്ങളിലാണ് കാർട്ടൂൺ അഭ്യസിക്കുന്നത്.

ചിത്രരചന പഠിച്ചിട്ടൊന്നുമില്ല. കൈയിൽ ബ്രഷെടുത്താൽ ചിത്രമങ്ങനെ വന്നുകൊള്ളുമെന്നാണ് ശരത് പറയുന്നത്.പ്രശസ്തരുടെ മുഖം വരച്ച് അതവർക്ക് സമ്മാനിക്കുന്നതിൽ ഏറെ സന്തോഷം കണ്ടെത്തുന്നു ഈ വിദ്യാർത്ഥി. കഴിഞ്ഞ ദിവസം മുൻ മന്ത്രി വി.സി.കബീറിനെ കാൻവാസിലേക്ക് പകർത്തിയതിന്

പ്രത്യേക പ്രോത്സാഹനം കിട്ടി.അനുമോദന ചടങ്ങിൽ ഡോ.സി.ഗണേഷ്,വി.സി.കബീർ,കെ.അബ്ദുൽ അസീസ് മാസ്റ്റർ, സണ്ണി എടൂർപ്ലാക്കീഴിൽ തുടങ്ങിയവർ പങ്കെടുത്തു.

artist sarathkumar
Advertisment