Advertisment

അന്നമൂട്ടുന്ന കർഷകർക്ക് ഐക്യദാർഢ്യവുമായിചിത്രകാരൻമാർ ഒറ്റ കാൻവാസിൽ വർണവിസ്മയ കാഴ്ചയൊരുക്കി !

New Update

publive-image

Advertisment

പാലക്കാട്: കർഷക സമര-അനിശ്ചിത കാല ഐക്യദാർഢ്യ സത്യാഗ്രഹത്തിന് പാലക്കാട്ട്

പിന്തുണയേറുന്നു. കർഷക പ്രക്ഷോഭങ്ങൾ കർഷകർക്ക് മാത്രമുള്ളതല്ല, മുഴുവൻ ജനങ്ങളുടെയും നിലനിപ്പിനു വേണ്ടിയുള്ളതാണെന്ന ഐക്യദാർഢ്യവുമായി ചിത്രകാരന്മാരും ഒറ്റകാൻവാസിൽ വർണ്ണങ്ങൾ ചാലിച്ച് പിന്തുണക്കാനെത്തി.

വരച്ച ചിത്രങ്ങൾ ദില്ലിയിലെ സമരവേദിയിലെത്തിക്കും. പതിമൂന്നു ദിവസങ്ങളായി പാലക്കാട് സിവിൽ സ്റ്റേഷനു മുന്നിൽ നടന്നു വരുന്ന അനിശ്ചിത കാല സത്യാഗ്രഹത്തിന് പിന്തുണയുമായി അനേകർ രംഗത്തു വന്നുകൊണ്ടിരിക്കുന്നുണ്ട്.

ശ്രീചിത്രൻ മുഖ്യ പ്രഭാഷണം നടത്തി. കാത്തോലിക് കോൺഗ്രസ്സ് ഗ്ലോബൽ സെക്രട്ടറി മോഹൻ ഐസക് കെ. അബ്ദുൾ അസീസ്, ജയശ്രീ ചാത്തനാത്ത്, ഹരിദാസ് കല്ലടിക്കോട്, വേലായുധൻ കൊട്ടേക്കാട്, വി.പി നിജാമുദ്ദീൻ, ഭഗവൽദാസ് തുടങ്ങി വ്യത്യസ്ത മേഖലയിലുള്ളവർ പ്രസംഗിച്ചു. ലില്ലി വാഴയിൽ കവിതാലാപനം നടത്തി.

 

palakkad news farmers protest
Advertisment