Advertisment

വേണ്ട പരിഗണന ലഭിക്കുന്നില്ല; ബാഴ്‌സലോണ വിടുമെന്ന് സൂചിപ്പിച്ച് മധ്യനിരതാരം

New Update

ഒട്ടേറെ സൂപ്പർതാരങ്ങളുള്ള ടീമാണ് ബാഴ്‌സലോണ. ഓരോ പൊസിഷനിലും കളിക്കാൻ ഒന്നിലേറെ താരങ്ങളുണ്ട്. അതിനാൽ തന്നെ ആദ്യ പതിനൊന്നിൽ ഇടംപിടിക്കാനുള്ള മത്സരവും വലുതാണ്. 2018 മുതൽ ബാഴ്‌സലോണയുടെ മധ്യനിരയിലെ സാന്നിദ്ധ്യമാണ് ചിലിയൻ താരം ആർതുറോ വിദാൽ. എന്നാൽ ബാഴ്‌സലോണയിൽ തനിക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല എന്നാണ് 33കാരനായ വിദാൽ കരുതുന്നത്.

Advertisment

publive-image

"ബാഴ്‌സലോണയിൽ ഞാൻ സന്തുഷ്ടനാണ്. ഏറെ പ്രഗത്ഭരായ താരങ്ങളാണ് എന്റെ ടീമംഗങ്ങൾ. പക്ഷെ എനിക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ല എന്ന് തോന്നിയാൽ കരിയറിലെ മറ്റ് അവസരങ്ങൾക്കായി ഞാൻ നോക്കണം," വിദാൽ പറഞ്ഞു.

ചിലിയൻ ക്ലബ്ബായ കോളോ കോളോവിലാണ് വിദാൽ പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. ബയർ ലെവകൂസൻ, ബയേൺ മ്യൂണിക്, യുവന്റസ് തുടങ്ങിയ മുൻനിര ക്ലബ്ബുകളിൽ തിളങ്ങിയ ശേഷമാണ് വിദാൽ കാറ്റലോണിയയിലെത്തുന്നത്. യുവന്റസിനൊപ്പം നാലും ബയേണിനൊപ്പം ലീഗ് കിരീടം നേടിയ ശേഷമാണ് വിദാൽ ബാഴ്‌സയിലെത്തുന്നത്. ആദ്യ സീസണൽ ബാഴ്‌സ ലീഗ് ജേതാക്കളായതോടെ തുടർച്ചയായി എട്ട് വർഷം ലീഗ് കിരീടം നേടിയെന്ന അപൂർവ നേട്ടമാണ് വിദാൽ സ്വന്തമാക്കിയത്.

ഇറ്റാലിയൻ ക്ലബായ ഇന്റർ മിലാനിലേക്കാണ് താൻ പോവാൻ ആഗ്രഹിക്കുന്നതെന്ന് സൂചിപ്പിക്കാനും വിദാൽ മടി കാണിച്ചില്ല. യുവന്റസിൽ തന്റെ പരിശീലകനായിരുന്ന അന്റോണിയോ കോന്റെയാണ് ഇന്ററിന്റെ പരിശീലകൻ. കോന്റെയുമായി ഒന്നിക്കാൻ ആഗ്രഹിക്കുന്നു എന്നും വിദാൽ സൂചിപ്പിച്ചു.

"ഞങ്ങൾ തമ്മിൽ നല്ല ബന്ധം സൂക്ഷിച്ചുപോരുന്നുണ്ട്. ഞാനൊരു ജേതാവാണെന്ന് അദ്ദേഹത്തിന് അറിയാം. അദ്ദേഹത്തിന് എന്നെ വിശ്വസിക്കാം. ഇവിടെയും ഞാൻ ആഗ്രഹിക്കുന്നത് അതാണ്," ബാഴ്‌സലോണയോടുള്ള അതൃപ്‌തി അറിയിച്ചുകൊണ്ട് മധ്യനിരതാരം പറഞ്ഞു.

sports news barcelona
Advertisment