Advertisment

ഫിറോസ് ഷാ കോട്ട്‌ല സ്‌റ്റേഡിയത്തില്‍ അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രതിമ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം; ഡിഡിസിഎ അംഗത്വം ഉപേക്ഷിക്കുകയാണെന്ന് ബിഷന്‍ സിങ് ബേദി; അസോസിയേഷനില്‍ നടക്കുന്നത് സ്വജനപക്ഷപാതമെന്നും ആരോപണം

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ഫിറോസ് ഷാ കോട്ട്‌ല സ്‌റ്റേഡിയത്തില്‍ അന്തരിച്ച ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രതിമ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിച്ച് മുന്‍ ഇന്ത്യന്‍ താരം ബിഷന്‍ സിങ് ബേദി.

പ്രതിഷേധത്തിന്റെ ഭാഗമായി ഡല്‍ഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ (ഡിഡിസിഎ) അംഗത്വം താന്‍ ഉപേക്ഷിക്കുകയാണെന്ന് ബേദി പ്രഖ്യാപിച്ചു. സ്റ്റേഡിയത്തിലെ സ്റ്റാന്‍ഡില്‍ നിന്ന് തന്റെ പേര് നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അസോസിയേഷന്റെ പുതിയ സെക്രട്ടറിയും അരുണ്‍ ജെയ്റ്റ്‌ലിയുടെ മകനുമായ രോഹന്‍ ജയ്റ്റ്‌ലിക്ക് അയച്ച കത്തിലാണ് ബേദി ഇക്കാര്യം ആവശ്യപ്പെട്ടത്.

ഡി.ഡി.സി.എയില്‍ നടക്കുന്നത് സ്വജനപക്ഷപാതമാണെന്നും അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്ക് ക്രിക്കറ്റര്‍മാരേക്കാള്‍ പ്രാധാന്യം നല്‍കുകയാണെന്നും ബേദി കത്തില്‍ പറയുന്നു. താന്‍ ഒരിക്കലും അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രവര്‍ത്തന രീതി അംഗീകരിച്ചിരുന്നില്ലെന്നും സ്ഥാപിത താല്‍പ്പര്യങ്ങളായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നതെന്നും ബേദി പറഞ്ഞു.

1999 മുതല്‍ 2013 വരെ 14 വര്‍ഷം ഡി.ഡി.സി.എ പ്രസിഡന്റായിരുന്നു അരുണ്‍ ജെയ്റ്റ്‌ലി. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് ആറടിയോളം ഉയരമുള്ള പ്രതിമ സ്ഥാപിക്കാന്‍ ഡി.ഡി.സി.എ തീരുമാനിച്ചത്.

Advertisment