Advertisment

വിടവാങ്ങിയത് മോദിയുടെ 'കണ്ണും കാതും'ആയിരുന്ന നേതാവ്‌

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : നരേന്ദ്ര മോദി മന്ത്രിസഭയിലെ ഏറ്റവും പ്രധാനപ്പെട്ട നേതാവായിരുന്നു അരുണ്‍ ജെയ്ലി. മോദിയുടെ 'കണ്ണും കാതും' ആയിരുന്നു അദ്ദേഹം.എന്‍ഡിഎ സര്‍ക്കാരിന്റെ ട്രബിള്‍ ഷൂട്ടര്‍ എന്നായിരുന്നു ജയ്റ്റ്‌ലി അറിയപ്പെട്ടിരുന്നത്. മോദി സര്‍ക്കാരിന്റെ ആദ്യ അഞ്ച് വര്‍ഷങ്ങളില്‍ അരുണ്‍ ജെയ്റ്റ്ലി നിരവധി പദവികള്‍ കൈകാര്യം ചെയ്തു.

Advertisment

publive-image

ധനമന്ത്രാലയം, കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, വിവര, പ്രക്ഷേപണ മന്ത്രി എന്നി വകുപ്പുകള്‍ വിവിധ സമയങ്ങളില്‍ കൈകാര്യം ചെയ്തു. ചിലപ്പോള്‍ ഒന്നിലധികം വകുപ്പുകള്‍ ഒരേസമയം വഹിച്ചു. ഒരു ഘട്ടത്തില്‍ ഇന്ത്യയുടെ പ്രതിരോധ, ധനകാര്യ, കോര്‍പ്പറേറ്റ് കാര്യമന്ത്രിയായിരുന്നു അരുണ്‍ ജെയ്റ്റ്ലി.

അസുഖം ബാധിച്ചിട്ടും അരുണ്‍ ജെയ്റ്റ്ലി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒഴിച്ചുകൂടാനാവാത്തതായിരുന്നു. രാജ്യസഭയില്‍ ബില്ലുകള്‍ പാസാക്കുന്നത് സുഗമമാക്കാന്‍ പ്രധാനമന്ത്രി മോദിയ്ക്ക് ജയ്റ്റിലിയെ ആവശ്യമായിരുന്നു. എന്‍ഡിഎ സര്ക്കാരിനെ സുഗമമായി നടത്തിക്കൊണ്ടു പോകാന്‍ തക്ക കഴിവുള്ള നേതാവായിരുന്നു അദ്ദേഹം.

Advertisment