Advertisment

താന്‍ മനസാക്ഷിയ്ക്ക് അനുസരിച്ചാണ് കേസുകളില്‍ തീരുമാനം എടുത്തിരുന്നതെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര; ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : താന്‍ മനസാക്ഷിയ്ക്ക് അനുസരിച്ചാണ് കേസുകളില്‍ തീരുമാനം എടുത്തിരുന്നതെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അരുണ്‍ മിശ്ര. തന്റെ വിധികളെ വിശകലനം ചെയ്യുന്നതിലോ,  വിമര്‍ശിക്കുന്നതിലോ തെറ്റില്ല. എന്നാല്‍ അതിന് പ്രത്യേക നിറം നല്‍കരുതെന്ന് ജസ്റ്റിസ് മിശ്ര ആവശ്യപ്പെട്ടു.

Advertisment

publive-image

കേസ് പരിഗണിക്കുന്ന വേളകളില്‍ പലപ്പോഴും പരുഷമായ വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ട്. അത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നതായും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. ഒട്ടേറെ വിവാദ വിധികള്‍ പുറപ്പെടുവിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര സുപ്രീംകോടതിയില്‍ നിന്നും വിരമിച്ചു.

കീഴ് വഴക്കം അനുസരിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര സുപ്രീംകോടതിയില്‍ ചീഫ് ജസ്റ്റിസിന്റെ ഒന്നാംനമ്പര്‍ കോടതി മുറിയിലാണ് ഹാജരായത്. സുപ്രീംകോടതിയില്‍ ന്യായാധിപനായി തന്റെ അവസാന ദിനമാണ് ചൊവ്വാഴ്ചയെന്ന് ജസ്റ്റിസ് മിശ്ര പറഞ്ഞു. ഏറ്റവും ഒടുവില്‍ പ്രശാന്ത് ഭൂഷണെ കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിച്ചതിനെച്ചൊല്ലിയുള്ള വിവാദത്തിനിടെയാണ് ജസ്റ്റിസ് മിശ്ര പടിയിറങ്ങുന്നത്.

supreme court arun misra
Advertisment