Advertisment

ചൈന അതിര്‍ത്തി അല്ല, ഇത് ഇന്ത്യ-ടിബറ്റ് അതിര്‍ത്തി; അരുണാചല്‍ മുഖ്യമന്ത്രിയുടെ ട്വീറ്റിന് പ്രശംസ 

New Update

ഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി എന്നുപയോഗിക്കുന്നതിന് പകരം ഇന്ത്യ-ടിബറ്റ് അതിര്‍ത്തി എന്ന പ്രയോഗവുമായി അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡു. ബുംല പോസ്റ്റില്‍ ഇന്ത്യന്‍ സൈനികരുമായി കൂടിക്കാഴ്ച്ചക്ക് ശേഷമായിരുന്നു ഖണ്ഡുവിന്റെ ട്വീറ്റ്. 'സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ഇന്ത്യന്‍ സൈന്യത്തിന്റെ വീര്യം നമുക്കറിയാം.

Advertisment

നിര്‍ഭയരായ ഇന്ത്യന്‍ ജവാന്മാരുമായി ഇന്തോ-ടിബറ്റ് അതിര്‍ത്തിയിലെ ബുംല പോസ്റ്റില്‍ കൂടിക്കാഴ്ച്ചക്ക് അവസരം ലഭിച്ചു. അവരുടെ ആത്മവിശ്വാസം ഉയരത്തിലാണ്. അതിര്‍ത്തിയില്‍ വരുമ്പോള്‍ അവരുടെ കൈയില്‍ നമ്മള്‍ സുരക്ഷിതരാണ്'-ഖണ്ഡു ട്വീറ്റ് ചെയ്തു.

publive-image

ഖണ്ഡുവിന്റെ പ്രയോഗത്തെ ട്വിറ്ററില്‍ ആളുകള്‍ പ്രശംസിച്ചു. ആദ്യമായാണ് ഒരു ജനപ്രതിനിധി ഇന്ത്യ-ചൈന അതിര്‍ത്തിയെ ഇന്ത്യ-ടിബറ്റ് അതിര്‍ത്തിയെന്ന് ധൈര്യപൂര്‍വം വിളിക്കുന്നതെന്ന് ഭൂരിഭാഗവും അഭിപ്രായപ്പെട്ടു.

രാജ്യസഭ എംപി രാജീവ് ചന്ദ്രശേഖറും ഖണ്ഡുവിന്റെ പ്രയോഗത്തെ പ്രകീര്‍ത്തിച്ചു. എല്ലാ രേഖകളും കാണിക്കേണ്ടത് ഇത് ഇന്ത്യ-തിബത്ത് അതിര്‍ത്തിയെന്നാണ്. വടക്കുകിഴക്കന്‍ അതിര്‍ത്തിയെ ഇതാണ് കൂടുതല്‍ ഉചിതമായതെന്നും രാജീവ് ചന്ദ്രശേഖര്‍ എംപി വ്യക്തമാക്കി.

india-china border all news pema khandu
Advertisment