Advertisment

പള്ളിയ്ക്കകത്ത് തിരുക്കർമ്മങ്ങളിൽ 75 പേർക്ക് മാത്രം പ്രവേശനം; തിരുനാൾ പ്രദക്ഷിണത്തിന് മുത്തുക്കുടകൾ എടുക്കുന്നതിന് നിയന്ത്രണം: കര്‍ശന നിയന്ത്രണങ്ങളോടെ അരുവിത്തുറ തിരുനാള്‍ ഏപ്രില്‍ 22 മുതല്‍ 25 വരെ

New Update

publive-image

Advertisment

അരുവിത്തുറ: സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ കോവിഡ് മാനദണ്ഡങ്ങൾ ക്യത്യമായി പാലിച്ച് ഏപ്രിൽ 22 മുതൽ 25 വരെ ആഘോഷിക്കാൻ പള്ളിക്കമ്മിറ്റി യോഗം തീരുമാനിച്ചു.

പള്ളിയ്ക്കകത്ത് തിരുക്കർമ്മങ്ങളിൽ 75 പേർക്കു മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. പള്ളി കോംപൗണ്ടിൽ ഒരു സമയം നൂറ്റമ്പത് പേർക്കു മാത്രമേ പ്രവേശനം നൽകൂ. തിരുനാൾ പ്രദക്ഷിണത്തിന് മുത്തുക്കുടകൾ എടുക്കുന്നതിന് നിയന്ത്രണമുണ്ടായിക്കും.

കുട നേർച്ച നടത്തേണ്ടവർ മറ്റ് ഏതെങ്കിലും ദിവസം പള്ളിയിലെത്തി കുട സ്വീകരിച്ച് പള്ളിക്ക് പ്രദക്ഷിണം വെച്ചാൽ മതിയാകും. സർക്കാർ നിർദേശിച്ചിട്ടുള്ള എണ്ണം ആളുകളെ മാത്രം പങ്കെടുപ്പിച്ചാവും പ്രദക്ഷിണം. ഭക്ഷണ പദാർഥങ്ങൾ ഒന്നും നേർച്ച കാഴ്ചകളായി സ്വീകരിക്കുന്നതല്ല.

ഭക്ത ജനങ്ങൾക്ക് ദൈവാലയത്തിൽ എത്തി വല്ല്യച്ചനെ വണങ്ങുന്നതിന് സൗകര്യം ഉണ്ടായിരിക്കും. തിരി, എണ്ണ, നേർച്ച രൂപങ്ങൾ തുടങ്ങിയവ ഒന്നും പള്ളിയിൽ നേർച്ചയായി സ്വീകരിക്കുന്നതല്ല. കോവിഡ് മാനദണ്ഡങ്ങളായ മാസ്ക് ധരിക്കുകയും സാനിറ്റസൈർ ഉപയോഗിക്കുകയും അകലം പാലിക്കുകയും വേണം.

പ്രത്യേകമായി ഏർപ്പെടുത്തിയിരിക്കുന്ന ക്യൂവിലുടെ ആയിരിക്കും വല്ല്യച്ചനെ വണങ്ങാനും നേർച്ച കാഴ്ചകൾ സമർപ്പിക്കാനുമുള്ള സൗകര്യം. വിശ്വാസികൾ തിരുക്കർമ്മങ്ങളിലും മറ്റും പങ്കെടുത്ത ശേഷം കൂട്ടമായി നിൽക്കാതെ മടങ്ങി പോകണം. പൊലിസിന്റെയും ആരോഗ്യ വിഭാഗത്തിന്റെയും വോളണ്ടിയർമാരുടെയും നിർദേശങ്ങൾ പാലിക്കണമെന്നും പള്ളി അധികൃതർ പറഞ്ഞു.

Advertisment