Advertisment

ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; വിപണികളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ അനുമതി തേടി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍

New Update

publive-image

ന്യൂഡല്‍ഹി: കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളായി മാറാന്‍ സാധ്യതയുള്ള ഡല്‍ഹിയിലെ വിപണികളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രത്തില്‍ നിന്ന് അനുമതി തേടി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് നീക്കം.

വിവാഹത്തില്‍ 200 പേര്‍ക്ക് പങ്കെടുക്കാമെന്ന് ഉത്തരവ് പിന്‍വലിച്ചു. വിവാഹച്ചടങ്ങുകളില്‍ 50 പേര്‍ക്ക് മാത്രം അനുമതി നല്‍കണമെന്ന് ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍ അനില്‍ ബൈജലിനോട് ആവശ്യപ്പെട്ടതായി കെജ്‌രിവാള്‍ പറഞ്ഞു.

Advertisment