Advertisment

കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പ് കീറിയെറിഞ്ഞ് അരവിന്ദ് കെജ്‌രിവാള്‍; ഡല്‍ഹി നിയമസഭയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍

New Update

publive-image

Advertisment

ന്യൂഡൽഹി: കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങളുടെ പകർപ്പ് നിയമസഭയിൽ വലിച്ചുകീറി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. എഎപിയുടെ മഹേന്ദ്ര ഗോയൽ, സോംനാഥ് ഭാരതി എന്നിവരും ബില്ലുകളുടെ പകർപ്പ് കീറിയെറിഞ്ഞു.

കോവിഡ് മഹാമാരിയുടെ കാലത്ത് കാർഷിക നിയമങ്ങൾ പാസാക്കേണ്ട എന്ത് അത്യാവശ്യമായിരുന്നു ഉണ്ടായിരുന്നതെന്ന് ചോദിച്ച കെജ്‌രിവാള്‍ ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടീഷുകാരേക്കാൾ തരംതാഴരുതെന്നും കേന്ദ്രത്തോട് അഭ്യർഥിച്ചു.

ഈ നിയമങ്ങളെ തങ്ങൾ എതിർക്കുന്നുവെന്നും അരവിന്ദ് കെജ്രിവാൾ സർക്കാർ കർഷകർക്കൊപ്പമാണ് നിൽക്കുന്നതെന്നും ഗതാഗതമന്ത്രി കൈലാഷ് ഗഹ് ലോത് പറഞ്ഞു.

Advertisment