Advertisment

ആര്യ വൈദ്യ ഫാർമസി പാലക്കാട് നഗരത്തിലെ മാധ്യമപ്രവർത്തകർക്ക് മെഡിക്കൽ ക്യാംപ് നടത്തി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്:  കോയമ്പത്തൂരർ ആര്യ വൈദ്യ ഫാർമസി നഗരത്തിലെ മാധ്യമ പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കുമായി മെഡിക്കൽ ക്യാംപ് നടത്തി. എവിപി ശരണ്യ ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫിസർമാരായ ഡോ. ബാലഗോപാൽ, ഡോ. സോമശ്രീ എന്നിവർ ക്യാംപിൽ പരിശോധന നടത്തി.

മെഡിക്കൽ ക്യാംപിനോടനുബന്ധിച്ചു നടന്ന യോഗത്തിൽ ഡോ. ബാലഗോപാൽ ആരോഗ്യ ബോധവൽക്കരണ പ്രഭാഷണം നടത്തി. ലോകം കോവിഡ് പ്രതിസന്ധിയിൽ വലയുമ്പോൾ ആരോഗ്യം സംരക്ഷിച്ചു പ്രതിരോധം തീർക്കണമെന്നും കോവിഡ് വന്നവരും തുടർന്ന് ആരോഗ്യകാര്യത്തിൽ കാര്യമായ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.

പ്രസ് ക്ലബ് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് നഹ, സെക്രട്ടറി മധുസൂദനൻ കർത്താ എന്നിവർ പ്രസംഗിച്ചു. ക്യാംപിൽ പങ്കെടുത്തവർക്ക് ആര്യവൈദ്യ ഫാർമസിയുടെ കർക്കടക ഔഷധ കഞ്ഞിക്കൂട്ട് സൗജന്യമായി വിതരണം ചെയ്തു.

കോയമ്പത്തൂർ ആര്യ വൈദ്യ ചികിത്സാലയം സീനിയർ ഓഫിസർ എം.കെ. പദ്മരാജൻ, എവിപി മാർക്കറ്റിങ് വിഭാഗത്തിലെ സുധീഷ്, സുൽഫി, ശങ്കർ എന്നിവർ ക്യാംപിനു നേതൃത്വം നൽകി.

palakkad news
Advertisment