Advertisment

അക്കാദമികളെ ചുവപ്പണിയിക്കാനുള്ള ഗൂഡ ശ്രമത്തെ ചെറുത്തു തോത്പിക്കുമെന്ന് സംസ്കാര സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത്

New Update

publive-image

Advertisment

തിരുവനന്തപുരം: അക്കാദമികളെ ചുവപ്പണിയിക്കാനുള്ള ഗൂഡ ശ്രമത്തെ ചെറുത്തു തോത്പിക്കുമെന്ന് സംസ്കാര സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത്. ചലച്ചിത്ര അക്കാദമിയിലെ പിൻവാതിൽ നിയമനത്തിനെതിരെ സെക്രട്ടറിയേറ്റിനു മുന്നിൽ സംസ്കാര സാഹിതി നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

റാങ്ക് ലിസ്റ്റിൽ പേരുണ്ടായിട്ടും തൊഴിൽ കിട്ടാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്യുന്ന തരത്തിലേക്ക് ഇടതു സർക്കാർ യുവാക്കളെ കൊണ്ടെത്തിച്ചതായും അദ്ദേഹം പറഞ്ഞു. അക്കാദമിയെ കളങ്കപ്പെടുത്തിയ ചെയർമാൻ കമൽ രാജിവെയ്ക്കാൻ തയ്യാറാകണമെന്നും അല്ലായെങ്കിൽ സംസ്കാര സാഹിതി ശക്തമായ സമരത്തിനു നേതൃത്വം നൽകുമെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.

സംസ്ഥാന ജനറൽ കൺവീനർ എൻ. വി.പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് പ്രദീപ് പൈയ്യന്നൂർ, ജനറൽ സെക്രട്ടറിമാരായ അനി വർഗീസ്, വൈക്കം എം.കെ.ഷിബു, മോഹൻ ജി.വെൺപുഴശ്ശേരിൽ, കെ.ആർ.ജി.ഉണ്ണിത്താൻ, കെ.എം.ഉണ്ണികൃഷ്ണൻ, രാജേഷ് മണ്ണാമൂല, ഷാൻ പത്തനാപുരം എന്നിവർ പ്രസംഗിച്ചു.

-ഡോ. ജോണ്‍സണ്‍ വി ഇടിക്കുള

trivandrum news
Advertisment