Advertisment

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന്‍റെ പ്രാഥമിക പരീക്ഷ കടുകട്ടിയെന്ന് ഉദ്യോഗാർത്ഥികൾ

New Update

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന്‍റെ പ്രാഥമിക പരീക്ഷ കടുകട്ടിയെന്ന് ഉദ്യോഗാർത്ഥികൾ. മൂന്നര ലക്ഷത്തോളം പേരാണ് 1535 കേന്ദ്രങ്ങളിലായി ഇന്ന് ആദ്യ കെഎഎസ് പരീക്ഷ എഴുതിയത്.

publive-image

പൊതുവിജ്‍ഞാനവും ചരിത്രവും ഭരണഘടനയും ഉൾപ്പെടുന്ന ആദ്യ പേപ്പർ ആയിരുന്നു രാവിലെ. മലയാളം, ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം പരിശോധിക്കുന്ന രണ്ടാം പേപ്പറാണ് ഉച്ചതിരിഞ്ഞ് നടത്തിയത്. ഒബ്ജക്ടീവ് മാതൃകയിലുളള പ്രാഥമിക പരീക്ഷകൾ ഉദ്യോഗാർത്ഥികളുടെ അറിവ് ആഴത്തിൽ പരിശോധിക്കുന്നവയായിരുന്നുവെന്നാണ് പൊതു വിലയിരുത്തൽ

Advertisment