Advertisment

ന്യൂസിലന്‍ഡില്‍ ആയാള്‍ തോക്കുമായി വന്നപ്പോള്‍ മൂന്നു വയസ്സുകാരന്‍ മൗദി കരുതി അതൊരു വീഡിയോ ഗെയിം ആണെന്ന്...സന്തോഷത്തോടെ മൗദി അയാളുടെ അടുത്തേക്ക് ഓടിയെത്തി....നിഷ്‌കളങ്കമായ ആ പുഞ്ചിരി നിറഞ്ഞ മുഖം ആ വംശീയ വെറിയന്‍ കണ്ടില്ല...അയാള്‍ ആ കുഞ്ഞിനു നേരെയും വെടിയുതിര്‍ത്തു...ഒന്നല്ല, പലതവണ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ന്യൂസിലാന്‍ഡിലെ പള്ളികളില്‍ നടന്ന ഭീകരാക്രമണത്തിന്റെ ഭീതിയില്‍ നിന്നും ജനങ്ങള്‍ ആരും തന്നെ മുക്തരായിട്ടില്ല. തങ്ങളുടെ മുന്നില്‍ നടന്നതൊന്നും പലര്‍ക്കും മറക്കാന്‍ പലര്‍ക്കും കഴിയുന്നില്ല. പുറത്തു വരുന്ന വാര്‍ത്തകള്‍ മിക്കതും നെഞ്ചു തകര്‍ക്കുന്നവയും ആണ്.

Advertisment

publive-image

അതില്‍ ഒന്നാണ് മൂന്നു വയസുകാരന്‍ മൗദിയുടെ കഥ. തീവ്രവാദി തോക്കുമായി എത്തിയപ്പോള്‍ അതൊരു വീഡിയോ ഗെയിം ആണെന്നു കരുതിയാണ് അയാളുടെ അടുത്തേക്ക് ഓടി ചെന്നത്. പക്ഷേ യാതൊരു ദയയും ഇല്ലാത്ത ആ മനുഷ്യന്‍ മൂന്നു വയസുള്ള മൗദിയെ വെടിവെച്ചിട്ടു.

ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഏറ്റവും പ്രായം കുറഞ്ഞയാളാണ് മൗദി എന്ന മൂന്നു വയസുകാരന്‍. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൊമാലിയയില്‍ നിന്നും കുടയേറിയതാണ് മൗദിയുടെ കുടുംബം.

പിതാവിനും മൂത്ത സഹോദരനും ഒപ്പമാണ് മൗദി പള്ളിയില്‍ എത്തിയത്. വെടിയേറ്റെങ്കിലും പിതാവ് രക്ഷപ്പെട്ടു.

Advertisment