Advertisment

വൈറസ് വ്യാപനം ശക്തമായതോടെ അടച്ചുപൂട്ടി അബൂദാബി; പ്രവേശിക്കുന്നതിനും പുറത്തുപോകുന്നതിനും വിലക്ക് ,ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് പരിശോധനയക്ക് വിധേയരാകണമെന്ന് അധികൃതര്‍ .

New Update

അബുദാബി: വൈറസ് വ്യാപനം ശക്തമായതോടെ നിയന്ത്രണങ്ങളും പരിശോധനകളും കൂടുതല്‍ കടുപ്പിച്ച് അബൂദാബി. യുഎഇയുടെ തലസ്ഥാന എമിറേറ്റായ അബുദാബിയിലെ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരെല്ലാം കോവിഡ് പരിശോധനയക്ക് വിധേയരാകണമെന്ന് അധികൃതര്‍ വ്യക്തമാക്കി. വ്യക്തിപരമായും സാമൂഹികപരമായും രോഗത്തില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ വേണ്ടിയാണ് ഇതെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതോടൊപ്പം തന്നെയാണ് എമിറേറ്റിലേക്കുള്ള പ്രവേശനത്തിനും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Advertisment

 

publive-image

അബൂദാബിയില്‍ പ്രവേശിക്കുന്നതിനും പുറത്തു പോകുന്നതിനുമാണ് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് എമിറേറ്റുകളില്‍ നിന്ന് അബൂദാബിയില്‍ പ്രവേശിക്കുന്നതിനും അബൂദാബിയില്‍ നിന്ന് പുറത്തേക്ക് പോവുന്നതിനും വിലക്കുണ്ട്. അബുദാബി, അല്‍ ഐന്‍, അല്‍ ദഫ്റ എന്നീ മേഖലകള്‍ക്കിടയിലുള്ള യാത്രകള്‍ക്കും വിലക്കേര്‍പ്പെടുത്തി...

വൈറസ് വ്യാപനം തടഞ്ഞു നിര്‍ത്തുകയെന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് ഇത്തരമൊരു നീക്കം. അബൂദാബി എമര്‍ജന്‍സീസ് ആന്‍റ് ക്രൈസിസ് മാനേജ്മെന്‍റ് കമ്മിറ്റിയും അബുദാബി പോലീസും അബുദാബി ഹെല്‍ത്ത് സര്‍വീസസും ചേര്‍ന്നാണ് യാത്ര വിലക്കിന്‍റെ കാര്യത്തില്‍ തീരുമാനമെടുത്തതത്.

 

 

ഞായറാഴ്ച ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തു വന്നു. ജൂണ്‍ രണ്ട് ചൊവ്വാഴ്ച മുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്. രണ്ടാം തിയതി മുതല്‍ ഒരാഴ്ചത്തേക്കാവും ഈ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുകയെന്നാണ് അബുദാബി മീഡിയാ ഓഫീസ് അറിയിക്കുന്നത്. തീരുമാനം കര്‍ശനമായി നടപ്പിലാക്കും.

യുഎഇ പൗരന്‍മാര്‍ അടക്കം നിലവില്‍ എമിറേറ്റിന് അകത്തുള്ള എല്ലാവര്‍ക്കും തീരുമാനം ബാധകമാണ്. അതേസമയം, ആവശ്യമേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കും പ്രത്യേക പാസുകള്‍ ഉള്ളവര്‍ക്കും ഈ യാത്ര വിലക്കില്‍ ഇളവ് ലഭിക്കും. ഈ ഒരാഴ്ചക്കുള്ളി കോവിഡിനെതിരായ ദേശീയ പരിശോധന കൂടുതല്‍ ഫലപ്രദമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, സ്വകാര്യ-സര്‍ക്കാര്‍ വ്യത്യാസമില്ലാതെ ആരോഗ്യസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര് കോവിഡ് പരിശോധന നടത്തണമെന്നാണ് അബൂദാബി ഹെല്‍ത്ത് അതോറിറ്റി വ്യക്തമാക്കിയിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ മാസത്തില്‍ ഒരിക്കലെങ്കിലും പരിശോധനയക്ക് വിധേയമായി വൈറസ് ബാധയില്ലെന്ന് ഉറപ്പ് വരുത്തണം.

publive-image

വൈറസ് വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍ നിരയില്‍ നില്‍ക്കുന്നവരുടെ സേവനം പാളിച്ചകളില്ലാത്തതാക്കി മാറ്റുന്നതിനാണ് നിരന്തര കോവിഡ് പരിശോധന. ജീവനക്കാരില്‍ ആര്‍ക്കെങ്കിലും ശ്വാസ തടസ്സമോ അനുബന്ധ രോഗ ലക്ഷണങ്ങലോ കണ്ടാല്‍ അവരെ ഉടന്‍ തന്നെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തണം. ഇവര്‍ക്ക് സമ്പര്‍ക്ക വിലക്കേര്‍പ്പെടുത്തി ആവശ്യമായ പരിശോധനകളും സുരക്ഷ നടപടികളും സ്വീകരിക്കണം.

ഓരോ സ്ഥാപനങ്ങളും മുഴുവന്‍ ജീവനക്കാരുടേയും കോവിഡ് ചികിത്സാ ഫയലുകള്‍ സൂക്ഷിക്കണം. രോഗ ലക്ഷണങ്ങല്‍ പ്രകടിപ്പിച്ചവരെ ദൈനം ദിന നിരീക്ഷണ പരിധിയില്‍ നിന്നും ഒഴിവാക്കാന‍് പാടില്ല. രോഗമുക്തി നേടിയാല്‍ ജീവനക്കാരെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കണം. കോവിഡ് പരിശോധനാ ഫലം രണ്ട് തവണ നെഗറ്റീവാകുന്നതിലൂടെ മാത്രമാണ് ഒരാള്‍ രോഗമുക്തി നേടുന്നതെന്നും ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു.

അതിനിടെ, വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലുണ്ടായ നിശ്ചലാവസ്ഥയെ തുടർന്ന് സാമ്പത്തിക രംഗം ഉണരുമ്പോൾ പൊതുജനങ്ങളും കമ്പനികളും സ്ഥാപനങ്ങളും തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റാന്‍ ശ്രദ്ധിക്കണമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അൽ മക്തൂം ആഹ്വാനം ചെയ്തിട്ടുണ്ട്.

നമ്മള്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്, എല്ലാ കമ്പനികളും സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാരുടെ ആരോഗ്യം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം കാണിക്കണം. ആരോഗ്യമാണ് നമുക്ക് ഏറ്റവും പ്രധാനം. അതേസമയം തന്നെ സാമ്പത്തിക രംഗത്തെ തുടര്‍ച്ചയും നമ്മുടെ പ്രായോഗിക ലക്ഷ്യമാണെന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അൽ മക്തൂം വ്യക്തമാക്കി.

Advertisment