Advertisment

കോവിഡ് 19 ; ഏപ്രില്‍ ഒന്ന് മുതല്‍ ലോക്ക് ഡൗണില്‍ അസം ഇളവുകള്‍ പ്രഖ്യാപിച്ചു

New Update

ഗുവഹാട്ടി:കൊറോണ വൈറസ്‌ പടര്‍ന്ന് പിടിക്കുന്നതിനെ പ്രതിരോധിക്കാനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക് ഡൗണില്‍ ഏപ്രില്‍ ഒന്ന് മുതല്‍ അസം ഇളവുകള്‍ പ്രഖ്യാപിച്ചു.മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലെ തീരുമാനം

അനുസരിച്ചാണ് ലോക്ക്ഡൌണില്‍ ഇളവ് വരുത്തിയത്.

Advertisment

publive-image

ഇളവ് പ്രഖ്യാപിച്ചതോടെ അരി,ധാന്യ മില്ലുകള്‍ പ്രവര്‍ത്തനം തുടങ്ങും,തേയില കൊളുന്തുകള്‍ ശേഖരിക്കാനും തുടങ്ങും,ഒപ്പം തന്നെ ആവശ്യമായ സംരക്ഷണത്തോടെ കൃഷിയും ആരഭിക്കുന്നതിനും അനുവദിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ ആദ്യത്തെ കൊറോണ വൈറസ്‌(കോവിഡ്19) ബാധ സില്‍ച്ചാറില്‍ സ്ഥിരീകരിച്ചിരിന്നു.പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ 70 ലക്ഷത്തിലധികം പേര്‍ക്ക് പ്രയോജനപെടുന്ന പ്രത്യേക കോവിഡ് പാക്കേജിനും അനുമതിനല്‍കി.മുഖ്യമന്ത്രി സോനോവാള്‍ ഈ പാക്കേജും പ്രഖ്യാപിച്ചു.

ഇളവുകള്‍ പ്രഖ്യാപിച്ചത് മാറ്റിനിര്‍ത്തിയാല്‍ ലോക്ക്ഡൌണിലെ മറ്റെല്ലാ നിര്‍ദേശങ്ങളും സംസ്ഥാനത്ത് കര്‍ശനമായി പാലിക്കുമെന്നുംസാമൂഹ്യ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്നും മുഖ്യമന്ത്രി സോനോവാള്‍ വ്യക്തമാക്കി. ലോക്ക് ഡൌണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമായിഅസം മാറുകയും ചെയ്തു.

asam lock down issue
Advertisment