ഹോ.. ആ ഡാൻസുകാരത്തി ആശാ ശരത് അവൾക്ക് ഒരെണ്ണം കൊടുക്കാനാ തോന്നിയത്, കലിപ്പിൽ ദൃശ്യം കണ്ട വീട്ടമ്മ

ഫിലിം ഡസ്ക്
Monday, February 22, 2021

ദൃശ്യം 2 കണ്ട ശേഷമുളള ഒരു വീട്ടമ്മയുടെ പ്രതികരണം വൈറലാകുന്നു . വീട്ടിലിരുന്ന് സിനിമയെ കുറിച്ചുള്ള അഭിപ്രായം പരസ്പരം പറയുന്ന വീഡിയോ നടി ആശാ ശരത്തും ഫെയ്സ്ബുക്കിൽ പങ്കുവച്ചു.

ദുബായിലെ ലൈല എന്ന വീട്ടമ്മയാണ് ദൃശ്യം 2 നിരൂപണത്തിലൂടെ വൈറലായി മാറിയത്. ജിജിയാണ് ഭർത്താവ്. മകൻ മാത്യുവാണ് വീഡിയോ പകർത്തിയത്.

മനുഷ്യനെ ടെൻഷനടിപ്പിക്കുന്ന സിനിമ..ഹോ.. ആ ഡാൻസുകാരത്തി അവൾക്ക് ഒരെണ്ണം കൊടുക്കാനാ തോന്നിയത്. എന്താ അവളുടെ പേര്.. ആ ആശാ ശരത്ത്.. ഹോ.. അവൾ… അവളുടെ ഭർത്താവ് പാവമാണ്…ഹോ..മനുഷ്യനെ ടെൻഷനടിപ്പിക്കുന്ന സിനിമ…’ വീട്ടമ്മ പറഞ്ഞു.

‘പുറത്തിറങ്ങിയാൽ ജോർജ്കുട്ടി ഫാൻസിന്റെ അടികിട്ടുമോ ആവോ..’ എന്ന് കുറിച്ചാണ് ആശ രസകരമായ ഈ നിരൂപണം പങ്കിട്ടിരിക്കുന്നത്. സിനിമയിൽ ആശയുടെ കഥാപാത്രം മോഹൻലാലിന്റെ മുഖത്തടിക്കുന്ന സീനും ഇതിനോടകം ചർച്ചയായിട്ടുണ്ട്.

×