Advertisment

ആശുപത്രി കിടക്കയില്‍ നിന്ന് പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി ആശാ ശരത്തിന്റെ അച്ഛന്‍.....വോട്ട് ചെയ്യാനെത്തിയത് ഡോക്ടറുടെ പ്രത്യേക അനുവാദത്തോടെ

New Update

ചാലക്കുടി: ആശുപത്രി കിടക്കയില്‍ നിന്ന് പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ ആശാ ശരത്തിന്റെ അച്ഛനും ജനാധിപത്യത്തിലെ പൗരന്റെ കടമയുടെ മഹത്വം വിളിച്ചുപറഞ്ഞു. അസുഖ ബാധിതനായി ചികിത്സയിലിരിക്കെ ഡോക്ടറുടെ പ്രത്യേക അനുവാദത്തോടെയായിരുന്നു വോട്ട്.

publive-image

കഴിഞ്ഞ പത്ത് ദിവസമായി ഇദ്ദേഹം ആശുപത്രിയില്‍ കിടപ്പിലായിരുന്നു. ചാലക്കുടി മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം ആശാ ശരത്തിന്റെ അച്ഛന്‍ ആശുപത്രിയില്‍ തിരികെ പ്രവേശിച്ചു.

Advertisment