Advertisment

ബലാത്സംഗ കേസില്‍ തടവു​ശിക്ഷ അനുഭവിക്കുന്ന ആള്‍ദൈവം ആശാറാം ബാപ്പുവിന് കോവിഡ്

New Update

ജോധ്പൂര്‍: ബലാത്സംഗ കേസില്‍​ ജീവപര്യന്തം തടവു​ശിക്ഷ അനുഭവിക്കുന്ന ആള്‍ദൈവം ആശാറാം ബാപ്പുവിന് കോവിഡ് സ്ഥിരീകരിച്ചു. ആശാറാമിനെ ജോധ്പൂരിലെ എം.ഡി.എം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

Advertisment

publive-image

ആശാറാമിന്‍റെ സഹതടവുകാരായ 12 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ശ്വസന ബുദ്ധിമുട്ടിനെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ആശാറാമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്​ത കേസിലാണ് കോടതി​ ജീവപര്യന്തം തടവുശിക്ഷ വിധിച്ച ആശാറാം ബാപ്പു, ജോധ്പൂര്‍ ജയിലിലാണ് കഴിയുന്നത്.

ASHARAM COVID
Advertisment