Advertisment

ആഷിക് അബുവിനെതിരെ നടപടിയെടുക്കണം; കേരളാ യൂത്ത്‌ ഫ്രണ്ട്‌ (എം)

New Update

കോട്ടയം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം സ്വരൂപിക്കാൻ എന്ന പേരിൽ കൊച്ചിയിൽ സംഗീതനിശ നടത്തി കോടികൾ തട്ടിയെടുത്ത സിനിമാ സംവിധായകൻ ആഷിക് അബുവിനെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുൻപിൽ കൊണ്ടുവരണമെന്ന് കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻറ് സാജൻ തൊടുക ആവശ്യപ്പെട്ടു.

Advertisment

publive-image

കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കമ്മിറ്റിയുടെ നേത്യുത്വത്തിൽ പ്രവർത്തകരിൽ നിന്ന് ഓരോ രൂപ വീതം പിരിച്ച് ആഷിക് അബുവിന് 601 രൂപ മണിയോഡർ അയക്കുന്ന ചടങ്ങിന്റെ സംസ്ഥാന തല ഉദ്ഘാടനം കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

മലയാള സിനിമയിലും സമൂഹത്തിലും ഉണ്ടാകുന്ന പല സംഭവവികാസങ്ങളിലും ഏറ്റവും ആദ്യം വിമര്‍ശനവുമായി മാധ്യമങ്ങളില്‍ രംഗത്തുവരുന്ന ആളാണ് ആഷിഖ് അബു. വിമര്‍ശിക്കുമ്പോള്‍ ഒട്ടും ബഹുമാനമില്ലാത്ത ഭാഷ ഉപയോഗിച്ചും മാധ്യമങ്ങളില്‍ ശ്രദ്ധ കൈവരുന്ന വിമര്‍ശനരീതി കൈവരിച്ചും സാമൂഹിക വിമര്‍ശകന്‍റെ പരിവേശം കെട്ടിപ്പടുത്ത ആഷിഖ് അബു വെറും കള്ളനാണയമാണ് എന്ന് തെളിയിക്കുന്നതാണ് ഈ തട്ടിപ്പ്.

സാമൂഹിക മാധ്യമത്തിലൂടെ ഭൂമി മലയാളത്തിലെ ഏത് സംഭവത്തിലെയും സ്ഥിരം പ്രതികരണജീവിയായി ആടിതകര്‍ത്ത ആഷിഖ് അബുവിന്റെ മൂട്പടം ഇതോടുകൂടി അഴിഞ്ഞു വീണിരിക്കുന്നു. കപട വേഷങ്ങളെ തിരിച്ചറിയാന്‍ കേരളീയസമൂഹത്തിന് ലഭിച്ച അവസരം കൂടിയാണ് ഇതെന്നും സാജന്‍ തൊടുക പറഞ്ഞു.

publive-image

കേരളത്തിലെ കലാകാരന്മാർ നിസ്വാർത്ഥമായാണ് സംഗീത നിശയിൽ പങ്കെടുത്തത്. നാട്ടിലും വിദേശത്തുമായി കോടികളാണ് ഈ പേരിൽ പിരിച്ചെടുത്ത്. പ്രളയ ദുരിതാശ്വാസത്തിന് പണം സ്വരൂപിക്കാന്‍ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിക്ക് ലക്ഷങ്ങള്‍ വാടകയുള്ള രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം സൗജന്യമായാണ് നല്‍കിയത്.

കോടികൾ അടിച്ചുമാറ്റിയ വാർത്ത പുറത്തുവന്നപ്പോൾ പരിപാടി നഷ്ടമാണ് എന്ന് വരുത്തി തീർക്കുവാൻ നടത്തുന്ന ശ്രമങ്ങൾ ലജ്ജാകരമാണ്. ഇക്കാര്യ ങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി ജനങ്ങളെ ബോധിപ്പിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്.

യൂത്ത് ഫ്രണ്ട് (എം) നേതാക്കന്മാരായ ബിജു കുന്നേപ്പറമ്പൻ, സാബു കുന്നേൽ, അഡ്വ. സുമേഷ് ആൻഡ്രൂസ്, ഷാജി പുളിമൂടൻ, ദീപക്ക് മാമ്മൻ മത്തായി, ഷെയിൻ ജോസഫ്, അഖിൽ ഉള്ളംപള്ളിൽ, രാജേഷ് വാളിപ്ലാക്കൽ, മനോജ് മറ്റമുണ്ടയിൽ, എൽബി കുഞ്ചറക്കാട്ടിൽ, കുഞ്ഞുമോൻ മാടപ്പാട്ട്, ബിനു തെക്കേക്കര, ബിജോ കൊല്ലംപറമ്പിൽ, തോമസ് പാണംപറമ്പിൽ, ബിനു ഒറക്കനാംകുഴി, എന്നിവർ പ്രസംഗിച്ചു.

ashiq abu issue
Advertisment