Advertisment

പഠനാഗ്നി കെടുത്താതെ ആശിഷ് പഠിച്ചു; ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനില്‍ നിന്ന് ഇനി സിവില്‍ സര്‍വീസിലേക്ക്‌

New Update

publive-image

Advertisment

തിരുവനന്തപുരം: 'പഠനാഗ്നി' കെടുത്താതെ ആശിഷ് കഠിനപരിശ്രമം തുടര്‍ന്നപ്പോള്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ നേടിയെടുത്തത് 291-ാം റാങ്കിന്റെ അഭിമാനവിജയം.

എട്ട് വര്‍ഷമായി കൊല്ലം പത്തനാപുലം ഫയര്‍ സ്റ്റേഷനിലാണ് ഈ മുഖത്തല സ്വദേശി ജോലി ചെയ്യുന്നത്. ജോലിയോടൊപ്പം സിവില്‍ സര്‍വീസ് എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചപ്പോള്‍ ആറു വര്‍ഷത്തെ പരിശ്രമത്തിനൊടുവില്‍ അത് ഫലം കണ്ടു.

ഫയര്‍മാന്‍ തസ്തികയില്‍ നിന്നുകൊണ്ട് എഡ്യൂക്കേഷന്‍ ലീവിലായിരുന്നു പഠനം. 2009ല്‍ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് പാസായെങ്കിലും ആ മേഖലയിലെ ജോലിക്ക് ആശിഷ് ശ്രമിച്ചില്ല. 2012ലായിരുന്നു ഫയര്‍ഫോഴ്‌സില്‍ ജോലിക്ക് കയറുന്നത്.

കൊല്ലം മുഖത്തല ആശിഷ് ഭവനില്‍ യേശുദാസ്-റോസമ്മ ദമ്പതികളുടെ മകനാണ്. സൂര്യയാണ് ഭാര്യ. അമേയ മകളും.

Advertisment