Advertisment

പഞ്ചാബിന് പിന്നാലെ രാജസ്ഥാനിലും കോണ്‍ഗ്രസില്‍ മഞ്ഞുരുകുന്നു ! ഗെഹ്ലോട്ട് മന്ത്രിസഭാ പുനസംഘടന ഉടനുണ്ടാകും. സച്ചിന്‍ പൈലറ്റിനൊപ്പമുള്ള നേതാക്കളും മന്ത്രിസഭയിലേക്ക് ! സംസ്ഥാന അധ്യക്ഷന്‍ വിളിച്ച എംഎല്‍എമാരുടെ യോഗം ഇന്ന്. യോഗത്തില്‍ പങ്കെടുക്കാന്‍ കെസി വേണുഗോപാല്‍ ജയ്പൂരില്‍. സച്ചിന്‍ പൈലറ്റ് കേന്ദ്ര നേതൃത്വത്തിലേക്കെന്ന് സൂചന !

New Update

ഡല്‍ഹി: പഞ്ചാബിന് പിന്നാലെ രാജസ്ഥാനിലും പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിങ് സിങ് ഡോട്ടാസര ഇന്നു വിളിച്ചിട്ടുള്ള എംഎല്‍എമാരുടെ യോഗത്തില്‍ ഹൈക്കമാന്‍ഡ് പ്രതിനിധിയായി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പങ്കെടുക്കും. സച്ചിന്‍ പൈലറ്റിനൊപ്പമുള്ള എംഎല്‍എമാരില്‍ ചിലരെ മന്ത്രിയാക്കുമെന്നാണ് സൂചന.

Advertisment

publive-image

നേരത്തെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള അധികാര വടംവലി രാജസ്ഥാനില്‍ കോണ്‍ഗ്രസിന് വലിയ തലവേദനയാണ് ഉണ്ടാക്കിയിരുന്നത്. ഒപ്പമുള്ള 18 എംഎല്‍എമാരുമായാണ് സച്ചിന്‍ കഴിഞ്ഞ കൊല്ലം ഗെഹ്ലോട്ടിനെതിരെ കലാപം നടത്തിയത്. ഇതോടെ രാജസ്ഥാനില്‍ ഭരണം കടുത്ത പ്രതിസന്ധിയിലായിരുന്നു.

അന്നു ഹൈക്കമാന്‍ഡ് ഇടപെട്ടാണ് സച്ചിനെ അനുനയിപ്പിച്ചത്. അന്നു ചില പദവികളും ഹൈക്കമാന്‍ഡ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഒരു വര്‍ഷം പിന്നിടുമ്പോഴും ഇതില്‍ തീരുമാനമുണ്ടായിരുന്നില്ല.

ഇതു സച്ചിന്‍ വിഭാഗത്തില്‍ കടുത്ത നീരസത്തിന് ഇടയാക്കിയിരുന്നു. ഇതോടെ രാജസ്ഥാനില്‍ വീണ്ടും പാര്‍ട്ടിക്കുള്ളില്‍ കലാപം ഉണ്ടാകുമെന്ന സ്ഥിതി വന്നിരുന്നു. ഇതിനിടെയാണ് ഹൈകകമാന്‍ഡിന്റെ അടിയന്തര ഇടപെടല്‍.

താന്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പാര്‍ട്ടി ഉടന്‍ അനുകൂല നടപടികള്‍ സ്വീകരിക്കുമെന്ന് സച്ചിന്‍ ഈയാഴ്ചയാദ്യം സൂചനകള്‍ നല്‍കിയിരുന്നു. സച്ചിന്‍ പൈലറ്റിന് പാര്‍ട്ടി നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റണമെന്ന് അദ്ദേഹത്തോട് അടുപ്പം പുലര്‍ത്തുന്ന എംഎല്‍എമാരും ആവശ്യപ്പെട്ടിരുന്നു.

മന്ത്രിസഭാ വികസനത്തെ കുറിച്ചും രാഷ്ട്രീയ നിയമനങ്ങളെയും കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായതിനു പിന്നാലെ ആയിരുന്നു ഇത്. പരമാവധി 30 പേര്‍ക്കാണ് രാജസ്ഥാന്‍ മന്ത്രിസഭയില്‍ അംഗമാകാന്‍ കഴിയുക. നിലവില്‍ 21 മന്ത്രിമാരാണുള്ളത്.

ഒഴിഞ്ഞു കിടക്കുന്ന ഒന്‍പത് മന്ത്രിസ്ഥാനങ്ങള്‍ സച്ചിനൊപ്പം വന്നവര്‍ക്ക് നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. ഇന്നു എംഎല്‍എമാരുടെ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. സച്ചിന്‍ പൈലറ്റ് ദേശീയ നേതൃത്വത്തിലേക്ക് വരുമെന്നാണ് സൂചന.

ashok gehlot sachin pilot
Advertisment