Advertisment

വിവാദ കര്‍ഷക നിയമങ്ങള്‍ എത്രയുംവേഗം പിന്‍വലിച്ച് കേന്ദ്രം കര്‍ഷകരോട് മാപ്പ് പറയണം: അശോക് ഗെലോട്ട്‌

New Update

publive-image

ജയ്പുര്‍: വിവാദ കര്‍ഷക നിയമങ്ങള്‍ എത്രയും വേഗം പിന്‍വലിച്ച് കേന്ദ്രം കര്‍ഷകരോട് മാപ്പ് പറയണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. മൃഗീയ ഭൂരിപക്ഷത്തിന്റെ മറവില്‍ ഭരണഘടനാ വിരുദ്ധമായ നിയമങ്ങളാണ് പാസാക്കിയതെന്ന് ഗെലോട്ട് ആരോപിച്ചു.

സംസ്ഥാന സർക്കാരുകളുമായോ കർഷക സംഘടനകളുമായോ കാർഷിക വിദഗ്ധരുമായോ ചർച്ച ചെയ്യാതെയാണു നിയമങ്ങൾ കൊണ്ടുവന്നത്. രാഷ്ട്രപതിയുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് കൂടിക്കാഴ്ചയ്ക്കു സമയം ചോദിച്ചിട്ടു നൽകാതെ തിരക്കിട്ടു നിയമം നടപ്പിൽ വരുത്തുകയാണു സർക്കാർ ചെയ്തതെന്നും ഗെലോട്ട് പറഞ്ഞു.

Advertisment