Advertisment

രാജസ്ഥാന്‍ - നഷ്ടം കോണ്‍ഗ്രസിനും സച്ചിനും? ലാഭം അശോഗ് ഗെലോട്ടിന് മാത്രം ! അടുത്ത ജഗന്‍ മോഹന്‍ റെഡ്ഡിയാകുമോ, സച്ചിന്‍ പൈലറ്റ് ?

author-image
ജെ സി ജോസഫ്
Updated On
New Update

publive-image

Advertisment

ഡല്‍ഹി : രാജസ്ഥാനില്‍ കോണ്‍ഗ്രസ് തല്‍ക്കാലത്തെ പ്രതിസന്ധി അതിജീവിച്ചു എന്നു പറയാം. പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റിനെ പുറത്താക്കിയത് മറ്റ് ഗത്യന്തരങ്ങളില്ലാതെയാണ്.

പാര്‍ട്ടിയെ വെല്ലുവിളിച്ച ഒരാള്‍ക്കെതിരെ അതിനപ്പുറം എന്ത് നടപടി സ്വീകരിക്കാനാകും ?  സച്ചിന്‍ പുറത്തായപ്പോള്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് വിജയിച്ചു ; കോണ്‍ഗ്രസ്  അതിജീവിച്ചു. തോറ്റതും കോണ്‍ഗ്രസ് തന്നെ. രാജസ്ഥാനും മറ്റൊരു ആന്ധ്രാപ്രദേശായി മാറുകയാണോ എന്നതാണ് ഉയരുന്ന ചോദ്യം . സച്ചിന്‍ പൈലറ്റ് ലക്ഷ്യം വയ്ക്കുന്നതും അതുതന്നെയെന്ന് വ്യക്തമാണ്.

ലക്ഷ്യം കണ്ടത് ഗെലോട്ട് !

ഒരു പ്രാദേശിക പാര്‍ട്ടിയുമായി ആന്ധ്രയിലെ  ജഗന്‍ മോഹന്‍ റെഡ്ഡിയേപ്പോലെ രാജസ്ഥാനില്‍ ഭരണം പിടിക്കുക. അശോക് ഗെലോട്ടിന്‍റേത്  അദ്ദേഹത്തിനു വേണ്ടി മാത്രമുള്ള രാഷ്ട്രീയമാണ്. വരുന്ന 4 വര്‍ഷം കൂടി ഭരണം മുന്നോട്ടു കൊണ്ടുപോകണം.

അതിനു ശേഷം കോണ്‍ഗ്രസ് സംസ്ഥാനത്ത് അധികാരത്തില്‍ തുടരണമെന്നത് അശോക് ഗെലോട്ടിന്‍റെ വിഷയമല്ല.  അദ്ദേഹത്തിന്‍റെ പ്രായം അതാണ്. സച്ചിന്‍ പൈലറ്റിനെ പുകച്ചു പുറത്തു ചാടിച്ചു എന്നതാകും കൂടൂതല്‍ ശരി.  ഗെലോട്ട് മുഖ്യമന്ത്രിയും  സച്ചിന്‍ ഉപ മുഖ്യമന്ത്രിയുമായി ഒരു പായ്ക്കേജ് ഉണ്ടാക്കിയ അന്നു മുതല്‍ ഗെലോട്ട് സച്ചിനെതിരെ നീക്കങ്ങള്‍ തുടങ്ങിയിരുന്നു.

publive-image

ഒരു ഉപ മുഖ്യമന്ത്രിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സ്വന്തം സര്‍ക്കാര്‍ നോട്ടീസ് നല്‍കുകയെന്നാല്‍  അതില്‍പ്പരം എന്ത് അപമാനമാണ് വേറെയുള്ളത്, അതും സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചതിന്.

ഉദാസീനത കാട്ടിയത് ഹൈക്കമാണ്ട്

ഈ അപകടം സംഭവിക്കാതെ നോക്കേണ്ട ജാഗ്രത കാണിക്കേണ്ടിയിരുന്നത് എഐസിസി ആയിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദമുന്നയിച്ച രണ്ടു പേര്‍ ഭരണത്തില്‍ നേര്‍ക്കു നേര്‍ നില്‍ക്കുമ്പോള്‍ അവര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകാതിരിക്കാനുള്ള കരുതല്‍ എഐസിസിക്കുണ്ടാകണമായിരുന്നു. കാരണം മധ്യപ്രദേശും രാജസ്ഥാനും കോണ്‍ഗ്രസിന് മടങ്ങി വന്ന രണ്ട് അവസരങ്ങളായിരുന്നു.

അതില്‍ അശ്രദ്ധ മൂലം മധ്യപ്രദേശ് കളഞ്ഞു കുളിച്ചു. ബാക്കിയുണ്ടായിരുന്നത് രാജസ്ഥാനാണ്. അവിടെ ഇതാണ് സ്ഥിതി. രണ്ടു പേരെയും ഒന്നിപ്പിച്ചു കൊണ്ടുപോയി ആരും പാര്‍ട്ടി വിട്ടുപോകാതിരിക്കാനുള്ള ജാഗ്രത ഹൈക്കമാന്‍റ് കാണിക്കണമായിരുന്നു. കോണ്‍ഗ്രസിനെ സംബന്ധിച്ച് ആ പാര്‍ട്ടിയെ കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും അധികാരത്തില്‍ തിരികെ കൊണ്ടുവരാനുള്ള സാധ്യതയുള്ള നേതൃത്വങ്ങള്‍ കോണ്‍ഗ്രസില്‍ തന്നെയുണ്ട്.

അവരത് ഉപയോഗിക്കുന്നില്ലെന്ന് മാത്രം. കപില്‍ സിബല്‍ പറഞ്ഞതുപോലെ എല്ലാം നഷ്ടമായി കഴിയുമ്പോഴാണ് ഹൈക്കമാന്‍റ് കാര്യം അന്വേഷിക്കുന്നതുതന്നെ. സച്ചിന്‍ പൈലറ്റിന്‍റെ പിന്മാറ്റം രാജസ്ഥാനില്‍ കോണ്‍ഗ്രസിന് നഷ്ടമാകുമെന്നത് ശരിതന്നെ. പക്ഷെ സച്ചിന്‍ പൈലറ്റിന് അത് എത്രത്തോളം നേട്ടമാകുമെന്നതും കണ്ടറിയണം.

publive-image

നേരേ കിട്ടുന്നത് വളഞ്ഞ വഴിയിലൂടെ കൈയ്യെത്തി പിടിക്കാനുള്ള ശ്രമം 

രാജസ്ഥാന്‍റെ ഭരണം പിടിക്കാനാണെങ്കില്‍ ഇന്നല്ലെങ്കില്‍ നാളെ അത് സച്ചിന് കോണ്‍ഗ്രസുതന്നെ നല്‍കുമായിരുന്നു.  അതിനായി പുറത്തിറങ്ങി ഒന്നില്‍ നിന്നും തുടങ്ങേണ്ട ആവശ്യമില്ലായിരുന്നു.


27 വയസുള്ളപ്പോള്‍ സച്ചിനെ എംപിയാക്കിയ പാര്‍ട്ടിയാണത്. 32 വയസുള്ളപ്പോള്‍ കേന്ദ്രമന്ത്രിയാക്കി. 37-ാം വയസില്‍ പിസിസി അധ്യക്ഷനും 41-ാം വയസില്‍ ഉപ മുഖ്യമന്ത്രിയുമാക്കി. അതൊന്നും മതിയാകാതെ 42-ാം വയസില്‍ മുഖ്യമന്ത്രിയാക്കിയില്ലെന്ന തിടുക്കം പറഞ്ഞാണ് സച്ചിന്‍റെ വെല്ലുവിളി


ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ സംബന്ധിച്ച് അത് വകവെച്ചുകൊടുക്കാന്‍  അല്‍പം പ്രയാസം ഉണ്ടാകുന്നത് സ്വാഭാവികം തന്നെയാണ്.

സച്ചിന്‍റെ കാര്യത്തില്‍ കോണ്‍ഗ്രസും അതുതന്നെയാണ് ചെയ്തത്.ധൈര്യമായി സച്ചിന്‍ പൈലറ്റിനെ ഇറക്കിവിട്ട കോണ്‍ഗ്രസ് രാജസ്ഥാനില്‍ പാര്‍ട്ടിയുടെ അടിത്തറ ഇളകാതെ പിടിച്ചു നില്‍ക്കുന്നതില്‍ എത്രത്തോളം വിജയിക്കുന്നു എന്നതാണ് പ്രധാനം. അതായിരിക്കും കോണ്‍ഗ്രസിന്‍റെ മിടുക്ക്. അതല്ലെങ്കില്‍ പാര്‍ട്ടിക്ക് മറ്റൊരു ആന്ധ്രായായി രാജസ്ഥാനും മാറും.

sachin piolet
Advertisment