Advertisment

അശോക് ഗെല്ലോട്ട് ഏറ്റവും മികച്ച മുഖ്യമന്ത്രി ; അദ്ദേഹത്തേക്കാള്‍ നന്നായി രാജസ്ഥാന് വേണ്ടി പ്രവര്‍ത്തിക്കാന്‍ മറ്റാര്‍ക്കും സാധിക്കില്ല  ; ബിഎസ്‍പി വിട്ട എംഎല്‍എമാര്‍ പറയുന്നു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : രാജസ്ഥാനില്‍ അശോക് ഗെല്ലോട്ടിനെക്കാള്‍ മികച്ച മുഖ്യമന്ത്രി വെറെയില്ലെന്ന് ബിഎസ്പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന എംഎല്‍മാര്‍ .അശോക് ഗെല്ലോട്ട് ഏറ്റവും മികച്ച മുഖ്യമന്ത്രിയാണ്. അദ്ദേഹത്തേക്കാള്‍ നന്നായി രാജസ്ഥാന് വേണ്ടി പ്രവര്‍ത്തിക്കാന്‍ മറ്റാര്‍ക്കും സാധിക്കില്ല – ബിഎസ്‍പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന രാജേന്ദ്ര ഗുഡ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചു.

Advertisment

publive-image

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെല്ലോട്ടിന്‍റെ നേതൃത്വത്തില്‍ നടന്ന നീക്കങ്ങള്‍ക്കൊടുവിലാണ് ബിഎസ്‍പി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് എന്നാണ് സൂചന.

രാജേന്ദ്ര ഗുഡ്, ജോഗേന്ദ്ര സിംഗ് അവാന, വാജിബ് അലി, ലഖാന്‍ സിംഗ് മീണ, സന്ദീപ് യാദവ്, ദീപ്‍ചന്ദ് ഖേറിയ എന്നീ ബിഎസ്‍പി എംഎല്‍എമാരാണ് തങ്ങള്‍ കോണ്‍ഗ്രസില്‍ ലയിക്കുകയാണ് എന്ന് കാണിച്ച് സ്പീക്കര്‍ക്ക് കത്ത് അയച്ചിരിക്കുന്നത്.

Advertisment