Advertisment

ഏഷ്യാ കപ്പ് ക്രിക്കറ്റ് മാറ്റി വച്ചു; ഔദ്യോഗിക പ്രഖ്യാപനവുമായി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

ന്യൂഡല്‍ഹി: ഈ വര്‍ഷം യുഎഇയില്‍ നടക്കേണ്ടിയിരുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് കൗണ്‍സില്‍ കൊവിഡ് വ്യാപനം മൂലം അടുത്ത വര്‍ഷം ജൂണിലേക്ക് മാറ്റിയതായി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഔദ്യോഗികമായി അറിയിച്ചു.

publive-image

നേരത്തെ ഏഷ്യാ കപ്പ് റദ്ദാക്കിയതായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഗാംഗുലിയല്ല അത് തീരുമാനിക്കേണ്ടതെന്നും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലാണ് ഇത് അറിയിക്കേണ്ടതുമെന്ന വിമര്‍ശനവുമായി പാക് ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തിയിരുന്നു.

Advertisment