Advertisment

ഏഷ്യകപ്പിനായുള്ള ഇന്ത്യയുടെ പുതിയ ജേഴ്സി എത്തി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

ഏഷ്യ കപ്പിന് മുന്നോടിയായി ഇന്ത്യന്‍ ഫുട്ബോള്‍ ടീം പുതിയ ജേഴ്സി പ്രകാശനം ചെയ്തു. ദീര്‍ഘകകാലമായി ഇന്ത്യന്‍ ഫുട്ബോളിന്റെ ജേഴ്സി ഒരുക്കുകയായിരുന്ന നൈകുമായുള്ള കരാര്‍ അവസാനിപ്പിച്ച്‌ പുതിയ കമ്പ നിയുമായി സഹകരിച്ചാണ് ഇന്ത്യ പുതിയ ജേഴ്സി ഇറക്കിയിരിക്കുന്നത്. six5six എന്ന കമ്പനിയുമായാണ് കരാറില്‍ എത്തിയിരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണില്‍ ജേഴ്സി ഒരുക്കിയത് six5six എന്ന കമ്പനി തന്നെ ആയിരുന്നു. ഏഷ്യാ കപ്പിനായായിരിക്കും Six5sixലൂടെ ഇന്ത്യന്‍ ടീമിന്റെ ആദ്യ ജേഴ്സി എത്തുക. പുതിയ ജേഴ്സി ഇന്ന് ഇന്ത്യന്‍ താരങ്ങളും പരിശീലകനും അണിനിരന്ന ചടങ്ങില്‍ പുറത്ത് ഇറക്കി. നീലയും ഒപ്പം കൈകളില്‍ കടുവയെ സൂചിപ്പിക്കുന്ന ഷേഡുകളുമായാണ് ഇന്ത്യന്‍ ജേഴ്സി എത്തുന്നത്. ഹോം, എവേ, ട്രെയിനിങ് കിറ്റുകള്‍ എന്നിവ ഇന്ന് പുറത്ത് ഇറക്കി.

publive-image

2011 ശേഷം ആദ്യമായാണ് ഇന്ത്യന്‍ ടീം ഏഷ്യാകപ്പില്‍ പങ്കെടുക്കുന്നത്. അവസാന 12 വര്‍ഷമായി നൈക് ആയിരുന്നു ഇന്ത്യയുടെ കിറ്റ് പാട്ണര്‍. 2006ല്‍ ആയിരുന്നു അഡിഡാസുമായുള്ള കരാര്‍ അവസാനിപ്പിച്ച്‌ ഇന്ത്യ നൈകുമായി കരാര്‍ ഒപ്പിട്ടത്.

Advertisment