Advertisment

ഏഷ്യയുടെ കപ്പി​ന് നാളെ കി​ക്കോഫ്

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

അബുദാബി​ : 17-ാമത് എ.എഫ്.സി​ കപ്പി​ന് നാളെ യു.എ.ഇയി​ല്‍ തുടക്കമാകും. നാല് നഗരങ്ങളിലെ എട്ട് വേദി​കളി​ലായി​ നടക്കുന്ന ടൂര്‍ണമെന്റി​ല്‍ 24 ടീമുകളാണ് ഏഷ്യയി​ലെ ഫുട്ബാള്‍ ചാമ്പ്യന്മാരാകാന്‍ മാറ്റുരയ്ക്കുന്നത്.

നാളെ അബുദാബി​ സെയ്ദ് സ്പോര്‍ട്സ് സി​റ്റി​ സ്റ്റേഡി​യത്തി​ല്‍ ആതി​ഥേയരായ യുണൈറ്റഡ് അറബ് എമി​റേറ്റ്സും ബഹ്‌റി​നും തമ്മി​ലാണ് ആദ്യ മത്സരം. 2011നുശേഷം ആദ്യമായി​ എ.എഫ്.സി​ കപ്പി​ന് യോഗ്യത നേടി​യ ഇന്ത്യന്‍ ടീമി​ന് ആദ്യ മത്സരം തായ്‌ലന്‍ഡി​നെതി​രെ ഞായറാഴ്ചയാണ്. ഈ മാസം 10ന് യു.എ.ഇ, 14ന് ബഹ്റി​ന്‍ എന്നി​വര്‍ക്കെതി​രെയാണ് ഗ്രൂപ്പ് റൗണ്ടി​ലെ ഇന്ത്യയുടെ മറ്റ് മത്സരങ്ങള്‍.

നാല് ടീമുകള്‍ വീതമടങ്ങുന്ന ആറ് ഗ്രൂപ്പുകളാണ് പ്രാഥമി​ക റൗണ്ടി​ലുള്ളത്. ഓരോ ഗ്രൂപ്പി​ലെ ആദ്യ രണ്ട് സ്ഥാനക്കാരും മി​കച്ച നാല് മൂന്നാം സ്ഥാനക്കാരുമാണ് പ്രീക്വാര്‍ട്ടര്‍ റൗണ്ടി​ലെത്തുന്നത്. ഈ മാസം 20 മുതലാണ് പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍തുടങ്ങുന്നത്. ക്വാര്‍ട്ടര്‍ ഫൈനലുകള്‍ 24, 25 തീയതി​കളി​ലും സെമി​ഫൈനല്‍ 28, 29 തീയതി​കളി​ലും നടക്കും. ഫെബ്രുവരി​ ഒന്നി​ന് സായെദ് സ്പോര്‍ട്സ് സി​റ്റി​ സ്റ്റേഡി​യത്തി​ലാണ് ഫൈനല്‍.

2011ല്‍ ഗ്രൂപ്പ് റൗണ്ടി​ലെ ഒറ്റ മത്സരംപോലും ജയി​ക്കാതെ ഇന്ത്യ പുറത്താവുകയായി​രുന്നു. എന്നാല്‍, ഇത്തവണ അത്ഭുതങ്ങള്‍ സൃഷ്ടി​ക്കാനുള്ള തയ്യാറെടുപ്പി​ലാണ് സ്റ്റീഫന്‍ കോണ്‍​സ്റ്റന്റൈന്‍ പരി​ശീലി​പ്പി​ക്കുന്ന ഇന്ത്യന്‍ സംഘം. സുനി​ല്‍ ഛെത്രി​യാണ് നായകന്‍. രണ്ട് മലയാളി​കള്‍ ടീമി​ലുണ്ട്. അനസ് എടത്തൊടി​കയും ആഷിഖ് കുരുണി​യനും.

ഗ്രൂപ്പ് എ

യു.എ.ഇ

തായ്ലന്‍ഡ്

ഇന്ത്യ

ബഹ്‌റി​ന്‍

ഗ്രൂപ്പ് ബി​

ആസ്ട്രേലി​യ

സി​റി​യ,

പാലസ്തീന്‍,

ജോര്‍ദാന്‍

ഗ്രൂപ്പ് സി​

ദക്ഷി​ണ കൊറി​യ

ചൈന

കി​ര്‍ഗി​സ്ഥാന്‍

ഫി​ലി​പ്പീന്‍സ്

ഗ്രൂപ്പ് ഡി

ഇറാന്‍

ഇറാഖ്

വി​യറ്റ്‌നാം

യെമന്‍

ഗ്രൂപ്പ് ഇ

സൗദി​ അറേബ്യ

ഖത്തര്‍

ലബനന്‍

നോര്‍ത്ത് കൊറി​യ

ഗ്രൂപ്പ് എഫ്

ജപ്പാന്‍

ഉസ്ബഖി​സ്ഥാന്‍

ഒമാന്‍

തുര്‍ക്ക്മെനി​സ്ഥാന്‍

Advertisment