Advertisment

ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍; ചരിത്രം തിരുത്തി സിന്ധുവും സൈനയും; മെഡലുറപ്പിച്ച് സെമിയില്‍

New Update

ജക്കാര്‍ത്ത; ഏഷ്യന്‍ഗെയിംസിലെ ഇന്ത്യയുടെ ചരിത്രം തിരുത്തി എഴുതി ഈ വനിതാ താരങ്ങള്‍. ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പിവി സിന്ധുവും സൈന നെഹ്‌വാളും സെമിയിലെത്തി. ഇരുവര്‍ക്കും തായ്‌ലാന്‍ഡ് താരങ്ങളായിരുന്നു എതിരാളികള്‍. ബാഡ്മിന്റണില്‍ ഒരു മെഡല്‍ കൂടെ ഉറപ്പിച്ചതോടെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ.

Advertisment

publive-image

ക്വാര്‍ട്ടറില്‍ തായ്‌ലാന്‍ഡിന്റെ ലോക നാലാം നമ്പര്‍ താരം റാഞ്ചനോക്ക് ഇന്റോണിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സൈനയുടെ നേട്ടം. ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ വ്യക്തിഗത ഇനത്തില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്. ചൈനീസ് തായെപെയിയുടെ തായ് സൂയിങ്ങാണ് സെമിയില്‍ സൈനയുടെ എതിരാളി.

അതേസമയം സിന്ധു നിച്ചോണ്‍ ജിന്‍ഡാപോളിനെയാണ് കടുത്ത പോരാട്ടത്തിനൊടുവില്‍ കീഴടക്കിയത്.

ഇന്ത്യയുടെ ബാഡ്മിന്റണ്‍ പുരുഷ വിഭാഗം നിരാശപ്പെടുത്തിയപ്പോള്‍ സെമിയിലെത്തിയ വനിതാ താരങ്ങള്‍ ഇന്ത്യക്ക് ഏറെ അഭിമാനമായിരിക്കുകയാണ്.

Advertisment