ആസിഫ് അലിയുടെ ഇബ്‌ലീസ് ട്രെയ്‌ലർ യുട്യൂബ് ട്രെൻഡിങ് പട്ടികയിൽ;ചിത്രം ഒരുക്കുന്നത് യുവ സംവിധായകൻ രോഹിത്

ഫിലിം ഡസ്ക്
Tuesday, July 31, 2018

ആസിഫ് അലിയെ നായകനാക്കി യുവസംവിധായകന്‍ രോഹിത് ഒരുക്കുന്ന ഇബ്‌ലീസിന്റെ ട്രെയ്‌ലര്‍ യൂട്യൂബ് ട്രെന്‍ഡിങ് പട്ടികയില്‍. ട്രെന്‍ഡിങ് പട്ടികയില്‍ നിലവില്‍ രണ്ടാമതായാണ് ഇബ്‌ലീസ് ട്രെയിലര്‍ ഉള്ളത്. കിളി പോയ ഓമനക്കുട്ടന്റെ കഥയാണ് ആദ്യം പറഞ്ഞതെങ്കില്‍ രണ്ടാം ചിത്രത്തിലും പരീക്ഷണം തന്നെയാണ് രോഹിത്തിന്റെ മുതല്‍ക്കൂട്ട്. ഭാസിയുടെയും ആസിഫിന്റെയും ലാലിന്റെയും സിദ്ധിഖിന്റെയുമൊക്കെ കഥാപാത്രങ്ങളെ വളരെ രസകരമായാണ് ട്രെയിലറില്‍ അവതരിപ്പിച്ചിരിക്കുന്നത്.

Image result for iblis movie

വൈശാഖന്‍ എന്നാണ് ചിത്രത്തിലെ ആസിഫ് അലി കഥാപാത്രത്തിന്റെ പേര്. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തിന് ശേഷം രോഹിതും ആസിഫും ഒന്നിക്കുന്ന ചിത്രമാണിത്. സിനിമ ഓഗസ്റ്റ് മൂന്നിന് തിയേറ്ററുകളിലെത്തും. മഡോണ സെബാസ്റ്റ്യന്‍ ആണ് ചിത്രത്തില്‍ ആസിഫിന്റെ നായികയായി എത്തുന്നത്.

Image result for iblis movie

നിലവില്‍ തെലുങ്ക്, തമിഴ് സിനിമകളിലെ സ്ഥിരം സാന്നിധ്യമാണ് മഡോണ. ആസിഫും രോഹിത്തും വീണ്ടും ഒന്നിക്കുമ്പോള്‍ മറ്റൊരു ഫാന്റസി കോമഡിയ്ക്കായാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഓമനക്കുട്ടന്‍ തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുല്‍ തന്നെയാണ് ഈ സിനിമയുടെയും തിരക്കഥ രചിക്കുന്നത്.

സൈജുകുറുപ്പ്, ശ്രീനാഥ് ഭാസി, സിദ്ധിഖ്, രവീന്ദ്ര ജയന്‍, നസീര്‍ സംക്രാന്തി, ഗോകുലം ഗോകു എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

×