Advertisment

അഭിനയിക്കാന്‍ അറിയാത്തവനെന്ന് പറഞ്ഞ സംവിധായകന് മറുപടിയുമായി ആസിഫ് അലി; ഇതിലും മികച്ച മറുപടി വേറെയില്ലെന്ന് ആരാധകര്‍

author-image
ഫിലിം ഡസ്ക്
New Update

ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് അലി തുടക്കം കുറിക്കുന്നത്. വിവിധ ചാനലുകളിലായി പരിപാടികള്‍ അവതരിപ്പിച്ചിരുന്ന താരത്തെ നേരത്തെ തന്നെ പ്രേക്ഷകര്‍ക്ക് അറിയാമായിരുന്നു. ഇന്ത്യന്‍ സിനിമയിലെ തന്നെ അതുല്യ പ്രതിഭകളിലൊരാളായ സംവിധായകന്റെ ചിത്രത്തിലൂടെ തുടങ്ങാന്‍ സാധിച്ചുവെന്ന ഭാഗ്യം ആസിഫിന് ലഭിച്ചിരുന്നു. റിമ കല്ലിങ്കല്‍, നിഷാന്‍ തുടങ്ങിയവരും ഈ ചിത്രത്തിലൂടെയാണ് സിനിമയില്‍ തുടക്കം കുറിച്ചത്.

Advertisment

ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന ഉറ്റസുഹൃത്തുക്കളുടെ ജീവിതത്തിലെ സംഭവങ്ങളെക്കുറിച്ചുള്ള സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സണ്ണി ഇമ്മട്ടി എന്ന കഥാപാത്രത്തെയാണ് ആസിഫ് അവതരിപ്പിച്ചത്. സിനിമയുടെ സെക്കന്‍ഡ് ഹാഫ് മുതല്‍ സണ്ണിയിലൂടെയാണ് ചിത്രം മുന്നേറുന്നത്. തനിക്ക് ലഭിച്ച കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയാണ് ഓരോ തോരാവും ഈ സിനിമ പൂര്‍ത്തിയാക്കിയത്.

publive-image

ഋതുവിലെ ആസിഫിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്ന എന്ന സിനിമയിലായിരുന്നു താരം പിന്നീട് അഭിനയിച്ചത്. മംമ്ത മോഹന്‍ദാസായിരുന്നു ചിത്രത്തിലെ നായിക. സിനിമയിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അപൂര്‍വ്വരാഗം, ബെസ്റ്റ് ഓഫ് ലക്ക്, ട്രാഫിക്, ഇത് നമ്മുടെ കഥ, സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഡോക്ടര്‍ ലവ്, മല്ലുസിങ്ങ് തുടങ്ങി നിരവധി സിനിമകളിലാണ് താരം പിന്നീട് അഭിനയിച്ചത്. സഹനടനില്‍ നിന്നും നായകനിലേക്ക് ചുവടുമാറിയ താരം അതിനിടയില്‍ വില്ലനായും അവിസ്മരണീയ പ്രകടനം പുറത്തെടുത്തിരുന്നു. ഏത് തരം കഥാപാത്രത്തെ ലഭിച്ചാലും അത് തന്നില്‍ ഭദ്രമാണെന്ന് താരം ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്ത ഫോട്ടോയും കുറിപ്പും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കാറ്റ് എന്ന ചിത്രത്തിലെ നൂഹുകണ്ണിന്റെ ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. ഈ കഥാപാത്രത്തെ അവതരിപ്പിക്കാനായി തന്നെ തിരഞ്ഞെടുത്ത അരുണ്‍ കുമാറിന് നന്ദിയും പറഞ്ഞാണ് ആസിഫ് പോസ്റ്റ് അവസാനിപ്പിച്ചത്. കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത തരത്തില്‍ ശക്തമായ മേക്കോവറും അഭിനയ പ്രാധാന്യവുമായ കഥാപാത്രമായിരുന്നു കാറ്റിലേത്. മികച്ച നിരൂപക പ്രശംസ നേടിയ ചിത്രം കൂടിയായിരുന്നു ഇത്.

പത്മരാജന്റെ ചെറുകഥയെ അടിസ്ഥാനമാക്കി അനന്തപദ്മനാഭനും അരുണ്‍ കുമാറും ചേര്‍ന്നൊരുക്കിയ സിനിമയാണ് കാറ്റ്. കഴിഞ്ഞ വര്‍ഷം തിയേറ്ററുകളിലേക്കെത്തിയ സിനിമകളില്‍ മികച്ച സിനിമയായിരുന്നു ഇത്. പതിവിന് വിപരീതമായി അധികം കൊമേഴ്‌സ്യല്‍ ചേരുവകളില്ലാത്തതിനാല്‍ ബോക്‌സോഫീസില്‍ തകര്‍ന്നടിയുകയായിരുന്നു ചിത്രം. എങ്കിലും ആസിഫിന്റെ പ്രകടനത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഈ ചിത്രത്തിലൂടെ താരത്തിന് സംസ്ഥാന പുരസ്‌കാരം ലഭിക്കുമെന്ന തരത്തില്‍ വിലയിരുത്തലുകളുണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം അത് കൈവിട്ട് പോവുകയായിരുന്നു.

ഇപ്പോള്‍ ഇത്തരത്തിലൊരു പോസ്റ്റ് വരാനുണ്ടായ കാരണത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. പേരെടുത്ത് പറയാതെ തന്നെ ആസിഫിന്റെ തുടക്കകാലത്തെ ഒരു ചിത്രം പരാജയപ്പെട്ടതിന് പിന്നില്‍ അതിലെ താരങ്ങളുടെ അഭിനയം മോശമായതിനാലാണെന്ന് ഒരു സംവിധായകന്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. അഭിനയിക്കാനറിയാത്ത നാല് താരങ്ങള്‍ കാരണമാണ് തന്റെ സിനിമ പരാജയപ്പെട്ടന്നായിരുന്നു സംവിധായകന്റെ ആരോപണം. ബെസ്റ്റ് ഓഫ് ലക്ക് എന്ന സിനിമയെക്കുറിച്ചായിരുന്നു ഇപ്രകാരമുള്ള അഭിപ്രായം വന്നത്. അര്‍ച്ചന കവി, റിമ കല്ലിങ്കല്‍, കൈലാഷ് ആസിഫ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

സംവിധായകന് നല്‍കാവുന്ന മികച്ച മറുപടിയാണ് ഇതെന്നാണ് ആരാധകര്‍ പറയുന്നത്. സംവിധായകന്‍ താരത്തെ നേരിട്ട് പരാമര്‍ശിച്ചിരുന്നില്ല. അത് പോലെ തന്നെ ആര്‍ക്ക് വേണ്ടിയാണ് ഈ പോസ്‌റ്റെന്ന് താരവും വിശദീകരിച്ചിട്ടില്ല. ഇങ്ങനെയാണ് ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കേണ്ടതെന്ന നിലപാടിലാണ് ആരാധകരും. നിരവധി പേരാണ് താരത്തിന് പിന്തുണ അറിയിച്ച് രംഗത്തുവന്നിട്ടുള്ളത്. സിനിമാപ്രവര്‍ത്തകരും താരത്തിനെ പിന്തുണയ്ക്കുന്നുണ്ട്. മാതൃകാപരമായ മറുപടിയാണ് ഇതെന്നാണ് പലരും വ്യക്തമാക്കിയിട്ടുള്ളത്.

Advertisment