Advertisment

ഇത്തരം കാഴ്ച്ചകള്‍ കാണുന്ന കുട്ടികള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് നാം എന്ത് മറുപടി നല്‍കും ..? ; യുവാവും യുവതിയും പാര്‍ക്കില്‍ ഇരിക്കുന്ന ചിത്രം പങ്കുവെച്ച് ഐപിഎസ് ഉദ്യോഗസ്ഥയുടെ വിവാദ 'സദാചാര' ട്വിറ്റ് ; വിമര്‍ശനവുമായി സൈബര്‍ ലോകം

New Update

പാര്‍ക്കില്‍ ഒരു സ്ത്രീയും പുരുഷനും ഇരിക്കുന്നതിന്റെ ചിത്രം പങ്കുവച്ച് ഐപിഎസ് ഉദ്യോഗസ്ഥ സോഷ്യല്‍ മീ‍‍ഡിയയില്‍ കുറിച്ച വാക്കുകള്‍ വിവാദമാകുന്നു. ജയ്പൂരിലെ ഐപിഎസ് ഉദ്യോഗസ്ഥയായ അസ്‌ലം ഖാനാണ് സദാചാര പോസ്റ്റിന്റെ പേരിൽ വിവാദത്തിൽപ്പെട്ടത്.

Advertisment

publive-image

"നമ്മുടെ കുട്ടികളെ പാർക്കിൽ കൊണ്ടുപോകുമ്പോൾ ഇത്തരം കാഴ്ചകളാണ് കാണുന്നതെങ്കിൽ അവരുടെ ചോദ്യങ്ങൾക്ക് നാം എന്ത് മറുപടി നല്‍കും?" - ചിത്രം പങ്കുവച്ച് അസ്‌ലം ചോദിക്കുന്നു. നെഹ്റു പാർക്കില്‍ കുട്ടികളെ കൊണ്ടുപോയപ്പോൾ കണ്ട കാഴ്ചയാണ് ഇതെന്ന് പറഞ്ഞാണ് അസ്ലമിന്റെ കുറിപ്പ്.

ഒരു ഐപിഎസ് ഉദ്യോഗസ്ഥയിൽ നിന്ന് ഇത്തരം സദാചാര നിലപാടുകൾ പ്രതീക്ഷിക്കുന്നില്ലെന്ന വിമർശനമാണ് സോഷ്യൽ മീഡിയയിൽ പ്രധാനമായും ഉയരുന്നത്. പൊതുസ്ഥലത്ത് എങ്ങനെ പെരുമാറണമെന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്ന കാര്യങ്ങളാണെന്നും അതിൽ മറ്റാരും ഇടപെടേണ്ടതില്ലെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.

പോസ്റ്റ് വലിയ ചർച്ചയായതോടെ അസ്‌ലം ട്വീറ്റ് ഡിലീറ്റ് ചെയ്തു. ഐപിഎസ് ഉദ്യോഗസ്ഥയുടെ അക്കൗണ്ടും ട്വിറ്ററിൽ നിന്ന് അപ്രത്യക്ഷമായി.

TWEET aslam-khan ips officer lovers photo morality viral tweet
Advertisment