Advertisment

അശോക് വിഹാർ വി യൂദാ തദ്ദേവൂസ് ദേവാലയത്തിൽ മോഷണം

New Update

ഡൽഹി അശോക് വിഹാർ വിശുദ്ധ യൂദാ തദ്ദേവൂസ് ദേവാലയത്തിൽ രണ്ട്‌ മാസത്തിനിടയിൽ തുടർച്ചയായ രണ്ട്‌ മോഷണങ്ങൾ നടന്നിരിക്കുന്നു. 2020 ഏപ്രിൽ 19ന് പുലർച്ചെയാണ് നാടിനെ നടുക്കിയ ആദ്യത്തെ മോഷണം നടന്നത്.

Advertisment

publive-image

വെന്റിലേറ്ററിൽ ഉള്ള എക്സോസ്റ്റ് ഫാൻ നീക്കി അകത്തു കടന്ന മോഷ്ടാക്കൾ ഈ ചെറിയ ദ്വാരത്തിലൂടെ കടത്തിക്കൊണ്ടുപോകുവാൻ കഴിയുന്ന വിലപിടിപ്പുള്ള 12 മൈക്രോഫോൺ, ചെറിയ ആംപ്ലിഫയർ , സ്പീക്കറോട് കൂടിയ പോർട്ടബിൾ ആംപ്ലിഫയർ , CCTV മോണിറ്റർ ,vacuum Cleaner മുതലായവ കടത്തിക്കൊണ്ടു പോയത് . കൂടാതെ പള്ളിയുടെ ഓഫീസ് തുരന്ന് അകത്തു കടന്ന് നശിപ്പിച്ചതിന് പുറമെ നേർച്ചപ്പെട്ടി പൊട്ടിക്കുകയും ചെയ്തു . ഡൽഹി സരായ് രോഹില്ല പൊലീസ് സ്റ്റേഷനിൽ FIR NO 144/2020 U/S 380/457 IPC പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും മോഷ്ടാക്കളെ പിടിക്കുന്നതിനോ നഷട്ടപ്പെട്ട മുതൽ കണ്ടെത്തുന്നതിനോ ഇതേവരെ സാധിച്ചിട്ടില്ല.

ഈ സാഹചര്യം നിൽക്കെ തന്നെയാണ് 2020 ജൂൺ 15 ന് വെളുപ്പിന് അതി ഭയങ്കരമായി രണ്ടാമതും വൻ മോഷണം നടക്കുന്നത്. ഇത്തവണ മോഷ്ടാക്കൾ ജനൽ കമ്പികൾ വളച്ചൊടിച്ചു വളരെ സാഹസിഹമായിട്ടാണ് അകത്തു കടന്നത് .

ആദ്യത്തെ മോഷണത്തിന് ശേഷം ബാക്കിയുണ്ടായിരുന്ന എല്ലാ സാധനങ്ങളും ഇപ്രാവശ്യം മോഷ്ടാക്കൾ കടത്തിക്കൊണ്ടുപോയി. വളരെ വിലപിടിപ്പുള്ള അത്യധുനിക സംവിധാനങ്ങളുള്ള വലിയ ആംപ്ലിഫയർ,മിക്സർ യൂണിറ്റ് , മോണിറ്റർ , മൈക്രോഫോൺ , പൊന്നും കുരിശ് , വെള്ളിക്കുരിശ് ,സ്റ്റീൽ ബക്കറ്റ് , വാട്ടർ ഡിസ്‌പെൻസീർ, ജാർ , CCTV ഹാർഡ് ഡിസ്ക് , വി കുർബാനയ്ക്ക് ഉപയോഗിക്കുന്ന കാസ ,പീലാസ , ധുപക്കുറ്റി, കാപ്പ മുതലായ സാധനങ്ങളാണ് ഇത്തവണ മോഷ്ടിക്കപ്പെട്ടതു. ഡൽഹി സരായ് രോഹില്ല പൊലീസ് സ്റ്റേഷനിൽ പരാതി രേഖപ്പെടുത്തി. ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് അധികാരികൾ ഉറപ്പ് നൽകിയിട്ടുണ്ട്.

asok vikhar
Advertisment