Advertisment

പിടിച്ചെടുത്ത മയക്കുമരുന്നുകൾക്ക് മേൽ ബുൾഡോസർ കയറ്റിയിറക്കി അസം മുഖ്യമന്ത്രി; അസമിനെ ലഹരി വിരുദ്ധ സംസ്ഥാനമാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ 

New Update

publive-image

Advertisment

നാഗാവോൺ: അസമിനെ ലഹരി വിരുദ്ധ സംസ്ഥാനമാക്കാനുള്ള നീക്കങ്ങൾ തുടർന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഇന്ന് നാഗാവോണിൽ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്നുകൾക്ക് മേൽ സംസ്ഥാനത്തെ മുഖ്യമന്ത്രി തന്നെ ബുൾഡോസർ കയറ്റിയിറക്കുകയായിരുന്നു.

മയക്കുമരുന്നിന്റെ പിടിയിൽ നിന്ന് അസമിനെ മോചിപ്പിക്കാനും യുവാക്കളുടെ സുരക്ഷ ഉറപ്പുവരുത്താനുമുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ പുതിയ നീക്കങ്ങൾ ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം 170 കോടി രൂപയുടെ മയക്കുമരുന്നാണ് സംസ്ഥാനത്തെ നാല് ജില്ലകളിൽ നിന്ന് പിടിച്ചെടുത്ത് കത്തിച്ചത്.

മയക്കുമരുന്ന് മാഫിയക്കെതിരെ സംസ്ഥാന സർക്കാർ ശക്തമായ നയമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ഹിമന്ത സർക്കാർ മെയ് 10 ന് അധികാരമേറ്റ ശേഷം 874 മയക്കുമരുന്ന് വിൽപ്പന കേസുകൾ രജിസ്റ്റർ ചെയ്തതായും 1,493 മയക്കുമരുന്ന് വ്യാപാരികളെ അറസ്റ്റ് ചെയ്തതായും 170 കോടി രൂപയുടെ മയക്കുമരുന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി കഞ്ചാവ് തോട്ടങ്ങളും നശിപ്പിച്ചു. മ്യാൻമറിൽ നിന്നാണ് അസമിലേക്ക് മയക്കുമരുന്ന് കടത്തുന്നത്. നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്ന് ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പോലീസിന് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

NEWS
Advertisment