Advertisment

അരുണാചല്‍ പ്രദേശില്‍ അസം റൈഫിള്‍സ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; ഒരു ജവാന് വീരമൃത്യു

New Update

publive-image

Advertisment

ഇറ്റാനഗര്‍: തീവ്രവാദികളുടെ ഒളിയാക്രമണത്തില്‍ അസം റൈഫിള്‍സ് ജവാന് വീരമൃത്യു. അരുണാചല്‍ പ്രദേശിലെ തിറാപ് ജില്ലയിലാണ് സംഭവം നടന്നത്. പട്രോളിങ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഒരു ജവാന് പരിക്കേറ്റിട്ടുണ്ട്.

വീരമൃത്യു വരിച്ച ജവാന്‍ ആന്ധ്രാപ്രദേശ് സ്വദേശിയാണെന്നാണ് വിവരം. നാഗ തീവ്രവാദ സംഘടനകളില്‍ ഉള്‍പ്പെട്ട എന്‍.എസ്.സി.എന്‍-ഐ.എം എന്ന സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

മ്യാന്‍മര്‍ അതിര്‍ത്തിക്കടുത്തുള്ള തിറാപിലെ ഖോന്‍സ ലാസു റോഡിലെ സാന്‍ലിയം ജങ്ഷനിലാണ് സംഘത്തിന് നേരെ പതിയിരുന്നുള്ള ആക്രമണമുണ്ടായത്. പ്രദേശത്ത് വ്യാപക തിരച്ചില്‍ നടത്തി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

Advertisment